മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍ 18.5 ലക്ഷം... 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്സ്ആപ്പിന്റെ തീരുമാനത്തിന് പിന്നിലെ കാരണം ഇത്.....
22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്സ്ആപ്പ് . വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ മുമ്ബ് വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തന്‍ നടപടിക്രമം നിലവില്‍ വന്നത്.
വിവിധ പരാതികള്‍, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്സാപ്പിന്റെ നടപടി. മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍ 18.5 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ്പ് പൂട്ടിച്ചത്. ആകെ ലഭിച്ച പരാതികളില്‍, 426 എണ്ണം അക്കൗണ്ടുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്, മറ്റുള്ളവ അക്കൗണ്ട് ബാക്കപ്പ് പ്രൊഡക്ട് ബാക്കപ്പ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലാണ്.
2022 ജൂണില്‍ 632 പരാതികളാണ് ലഭിച്ചത് , 64 അക്കൗണ്ടുകള്‍ക്കെതിരെ 'നടപടി' എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍, വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് (എല്ലാ മാസവും തങ്ങളുടെ കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha