ആഹാരത്തിനോട് വല്യ താല്പര്യമില്ല; ഭക്ഷണത്തോട് കൊതിയുണ്ടെങ്കിലും കഴിക്കാന്‍ തോന്നുന്നുണ്ടെങ്കിലും തനിക്ക് വിശക്കുന്നില്ലെന്ന് ഉടമയുടെ മുന്നില്‍ അഭിനയിച്ച് വളർത്തുനായ, വീഡിയോ വൈറൽ
വളർത്തുമൃഗങ്ങളിൽ മനുഷ്യനോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന മൃഗങ്ങളിലൊന്നാണ് നായ. വീടിന് കാവല്‍ നില്ക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്നും ഓമനമൃഗമായി മാറിയിരിക്കുകയാണ്. വീടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ നമ്മുടെ ഓരോ ചലനങ്ങളും അവ സസൂക്ഷ്മം നിരീക്ഷിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നതാണ്. അത്തരത്തിൽ രസകരമായ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഉടമയ്ക്കൊപ്പമുള്ള ഒരു നായയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായി മാറിയിരിരിക്കുന്നത്. സോഫയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഉടമ. മടിയില്‍ പാത്രം വെച്ചാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത് തന്നെ.
ഇതിന് തൊട്ടടുത്തായി തന്നെ സോഫയില്‍ നായയും ഇരിപ്പുണ്ട്. ചിപ്സ് രൂപത്തിലുള്ള നാച്ചോസും മറ്റും കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഉടമ ഭക്ഷണം കഴിക്കുമ്പോള്‍ അത് കൊതിയോടെ നോക്കി നില്‍ക്കുകയും ഉടമ നോക്കുമ്പോള്‍ ഒന്നും അറിയാത്തത് പോലെ മുകളിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഭക്ഷണത്തോട് കൊതിയുണ്ടെങ്കിലും കഴിക്കാന്‍ തോന്നുന്നുണ്ടെങ്കിലും തനിക്ക് വിശക്കുന്നില്ലെന്ന് ഉടമയുടെ മുന്നില്‍ അഭിനയിച്ച് ഫലിപ്പിക്കുകയാണ് ഈ നായ. ഒരു തവണയല്ല, മറിച്ച് പല തവണ നായ ഇങ്ങനെ ചെയ്യുന്നത് വീഡിയോയില്‍ കാണുവാൻ സാധിക്കും.
അതേസമയം മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ബി&എസ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പദ്മ ലക്ഷ്മി ഉള്‍പ്പടെയുള്ള സെലബ്രിറ്റികള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha