Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നിയമ സഭ കൈയാങ്കളി കേസിൽ സത്യം പറയാത്തവർ കത്തിന്റെ കാര്യത്തിൽ എന്ത് പറയുമെന്ന് കേരളം കാത്തിരിക്കുന്നു

08 NOVEMBER 2022 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നിയമസഭ കയ്യാങ്കളി ദൃശ്യങ്ങള്‍ കണ്ടവര്‍ കുരുടന്‍മാര്‍ ; സിപിഎം

നിയമസഭ കയ്യാങ്കളി കേസില്‍ നാളിതുവരെ സത്യം പറയാത്ത സിപിഎം മേയറുടെ കത്ത് വിവാദത്തില്‍ സത്യം പുറത്തു കൊണ്ടു വരുമെന്ന് ധരിക്കുന്നത് മലയാളികളെ വീണ്ടും വട്ടം കറക്കാനാണ്. മേയര്‍ ജില്ല സെക്രട്ടറിക്ക് കത്തെഴുതിയിട്ടില്ലെന്നും സെക്രട്ടറി അങ്ങനെയൊരു കത്ത് കൈപറ്റിയിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി പറയുന്നുണ്ട്. രണ്ട് കൂട്ടര്‍ക്കും കത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് , ബിജെപി കക്ഷികളെ സംശയവുമില്ല.

 

 

 

 

ഈ സാഹചര്യത്തില്‍ കത്ത് എഴുതി പുറത്താക്കിയത് സമൂഹവിരുദ്ധരെന്നോ , അട്ടിമറിക്കാരെന്നോ മേയറും ജില്ല സെക്രട്ടറിയും പറയുന്നുമില്ല. ജോലിയുണ്ട് സഖാവേ ജോലിക്കാരുടെ ലിസ്റ്റ് തരൂ സഖാവേ എന്നാവശ്യപ്പെട്ടതുപോലെയാണ് കത്തിന്റെ അന്വേഷണവും നടക്കുന്നതെന്നാണ് ആരോപണം. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാത്രമാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണ കേസ് അന്വേഷിച്ച എസ്.പി. മധുസൂദനനാണ് മേയറുടെ കത്തിന്റെ അന്വേഷണവും ഡിജിപി ഏല്‍പിച്ചിട്ടുള്ളത്. മേയറും മേയറുടെ ഓഫീസ് പോലും സംശത്തിന്റെ നിഴലില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം സിപിഎം ന്റെ ഓഫീസുകളിലേയ്ക്കായിരിക്കും നീളുക.
മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അച്ചടിച്ച കത്താണ് പുറത്തുവന്നത്. ആരോഗ്യ മേഖലയിലെ ഒഴുവുള്ള തസ്തികകളുടെ എണ്ണമടക്കം മേയര്‍ കത്തില്‍ കുറിച്ചിരുന്നു. കോര്‍പ്പറേഷന് കീഴിലെ  പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും  ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. കത്ത് ജില്ല സെക്രട്ടറി പാര്‍ട്ടിയുടെ വാട്‌സാപ്പ് ഗ്രേൂ്പ്പുകളിലേയ്ക്ക് അയച്ചിരുന്നു.  എന്നാല്‍ പാര്‍ട്ടിക്ക് അത്തരമൊരു കത്ത് കി്ട്ടിയിട്ടില്ലെന്ന് ആനാവൂര് നാഗപ്പനും കത്ത് അയച്ചിട്ടില്ലെന്ന് മേയറും പറഞ്ഞു കഴിഞ്ഞു. രണ്ട് പേരുടെയും വാക്കുകളില്‍ വ്യക്തതയില്ലാതെ വന്നതോടെ കേരളം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമായി താല്കാലിക ജോലികള്‍ നല്കുന്നത് വാസ്തമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പല സ്ഥാപനങ്ങളില്‍ നിന്നും പുറത്തു വരുന്നത്.

 

 

 

 

ഒന്നര ദിവസം കഴിഞ്ഞിട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തിന്റെ ഉറവിടം അന്വേഷിക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി പോലും നല്കിയത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മ്യൂസിയം പോലീസ ്‌സ്‌റ്റേഷനില്‍ പരാതി നല്കാമെന്നിരിക്കെ മുഖ്യന്ത്രിക്ക് പരാതി നല്കിയതും ഏറെ വിമര്‍ശനത്തിനിടയാക്കി. മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ മറ്റാരെങ്കിലും അത്തരമൊരു കത്ത് തയ്യാറാക്കി അയച്ചതായി സിപിഎം അണികള്‍ പോലും വിശ്വസിക്കുന്നില്ല. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്കും , പാര്‍ട്ടിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും പിന്നെ നേതാക്കളുടെ ബന്ധുക്കള്‍ക്ക്ും താല്കാലിക ജോലികള്‍ നല്കാന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മേയറോട് നിര്‍ദ്ദേശിച്ചിരുന്നതായി അറിയുന്നു. നിലവില്‍ താല്കാലിക്കാര്‍ അധികമായതിനാലാണ് അധിക തസ്തികകള്‍ ഉണ്ടാക്കി പാര്‍ട്ടിക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ആയതിന്റെ വിശദവിവരങ്ങളാണ് കത്തിലൂടെ സെക്രട്ടറിയെ അറിയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ആര്യാരാജേന്ദ്രന്റെ കളികളൊന്നും നടക്കില്ലെന്നാണ് ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ പറയുന്നത്. നിയമസഭ കയ്യാങ്കളി കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമായി പ്രചരിക്കുകയും ആ ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഎം നേതാക്കള്‍ പറയുന്നത് ദൃശ്യങ്ങള്‍ കെട്ടിചമച്ചതാണെന്നാണ്. ആ വാദം കോടതി പോലും അംഗീകരിച്ചില്ലെങ്കിലും ഇന്നും നേതാക്കള്‍ അതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. നിയമസഭ കയ്യാങ്കളി കേസില്‍ അഞ്ച് ലക്ഷം രൂപ അടയ്ക്കാനാണ് കേടതി വിധിച്ചത്. എന്നാല്‍ നിയമസഭയില്‍ അക്രമം നടന്നിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്ക്കുകയാണ് സിപിഎം നേതാക്കള്‍. കേസിന് പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചെങ്കിലും നഷ്ടപരിഹാരം അടയ്ക്കാനോ, അക്രമത്തെ അംഗീകരിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുജനത്തിന് കത്തിന്റെ കാര്യത്തിലും സത്യം പുറത്തു വരുമെന്ന് പ്രതീക്ഷയില്ല. കണ്ണ് കൊണ്ട് കാണുന്ന കാര്യങ്ങള്‍ സമ്മതിച്ചു തരാത്തവര്‍ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരുമെന്ന് കേരളം വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.

 

 

 

മേയറുടെ കത്തിന്റെ വിവാദം മേയറുടെ വിശദീകരണത്തോടെ ഇല്ലാതുകുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ഡി.ആര്‍.അനില്‍  ജോലിക്ക് ആളെ ആവശ്യപ്പെട്ടു കൊണ്ട് ആനാവൂര്‍ നാഗപ്പന്  എഴുതിയ കത്തും പുറത്തു വന്നു.

 

 

 

തിരുവനന്തപുരം  എസ്.എ.ടി ആശുപത്രിയിലെവിശ്രമ കേന്ദ്രത്തിലേക്ക് താല്‍കാലിക നിയമനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം  ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതിയത് താനാണെന്ന് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍  കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു . അതേസമയം, അത്തരമൊരു കത്ത് നല്‍കുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാല്‍ ജില്ലാ സെക്രട്ടറിക്ക് ആ കത്ത് നല്‍കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു. ഇനി നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആര്‍ അനില്‍ പറയുന്നു. കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ, ശരിയല്ലെന്ന് തോന്നിയതിനാല്‍ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് മനഃപൂര്‍വ്വം ആരോ പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നും വ്യക്തമായി അന്വേഷിച്ചാല്‍ ഉറവിടം കണ്ടെത്താനാകുമെന്നും ഡി.ആര്‍ അനില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൊതുജനങ്ങളോട് സിപിഎം നേതാക്കള്‍ കത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താത്തത് ഏറെ വിവാദങ്ങള്‍ക്കിടയാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ ഒളിച്ചോടിയതും കത്തിനെ കുറിച്ച് പാര്‍ട്ടി വിശദീകരണം തൃപ്തികരമല്ലെന്നുള്ള നിലപാടെന്ന് വിശ്വസിക്കുന്നവരാണ് അധികവും.

 

 

 

 

സഖാക്കളെ ജോലിക്ക് വേണമെന്ന് ആവശ്യപ്പെട്ട് പുറത്തായ കത്തില്‍ പറയുന്ന 295 ഒഴിവുകള്‍ നിലവിലുണ്ടൊയെന്നതാണ് പുതിയ പ്രശ്‌നം. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയതാണ് ഇത്രയും ഒഴിവുകളെന്ന് പറയുന്നുമുണ്ട്. എന്തായാലും എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് വഴി താല്കാലിക നിയമനം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെയും പാര്‍ട്ടി ലിസ്റ്റും വെയിറ്റേജുമായിരിക്കും മാനദണ്ഡം എന്നാണ് ഭയക്കുന്നത്. എന്നാല്‍ മേയര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്കിയിട്ടുള്ള പരാതികളിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. മേയര്‍ സ്വജനപക്ഷപാതം കാട്ടിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാസങ്ങളായി സിപിഎംല്‍ പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷമാണ് മേയറുടെ കത്തിന്റെ രൂപത്തില്‍ പുറത്തു വന്നത്. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന കമ്മിറ്റി അംഗമായതോടെ പുതിയ ജില്ല സ്രെട്ടറിയെ സമവായത്തിലൂടെ കണ്ടെത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയാത്ത സാഹചര്യം തികച്ചും അണികളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ജില്ല സെക്രട്ടറിയാകാന്‍ സീനിയേറിറ്റിയുള്ള പലരേയും പലവിധ ആരോപണങ്ങളില്‍ കുടുക്കി അധികാര കേന്ദ്രത്തില്‍ നിന്നും തുടര്‍ച്ചയായി അകറ്റി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ശുപാര്‍ശ കത്തിന്റെ രൂപത്തില്‍ അഴിമതി പുറത്ത് വന്നെങ്കിലും ആര്യാ രാജേന്ദ്രനെ പാര്‍ട്ടിയും ഭരണ കൂടവും പൊതിഞ്ഞ് സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ആര്യയെ സംരക്ഷിച്ച് അതിലൂടെ പാര്‍ട്ടിയുടെ മാനം രക്ഷിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം . പാര്‍ട്ടിയ്ക്ക് ഈ സംഭവം പൊതുജനമധ്യത്തില്‍ പ്രത്യേകിച്ച യുവജനങ്ങളുടെ ഇടയില്‍ കൂടുതല്‍ അവമതിപ്പുണ്ടാക്കിയിരിക്കുന്നതായാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍ . എന്തായാലും കോര്‍പ്പറേഷനിലെ ജോലിക്കാരെ തേടി കൊണ്ടുള്ള കത്ത് പുറത്ത് വന്നതിന് പിന്നില്‍ സിപിഎം ജില്ല ഘടകത്തിന്റെ അസ്വസ്ഥതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

 

 

 

കേരളത്തില്‍ സിപിഎം സംവിധാനങ്ങള്‍ക്കെതിരെ ഉര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങളില്‍ ഒന്നൊഴികെ മറ്റൊന്നും തെളിയ്ക്കപ്പെട്ടിട്ടില്ല. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും ഒരു കോടി പാര്‍ട്ടി ഫണ്ട് വാങ്ങിയത് തിരിച്ചു കൊടുത്തത് മാത്രമാണ് സിപിഎം അംഗീകരിച്ച അഴിമതി. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്, കണ്ണൂര്‍ ഫുട്‌ബോള്‍ ഫണ്ട് പിരിവ്, ക്യാന്‍സര്‍ സെന്റര്‍ അഴിമതി, പയ്യന്നേൂര്‍ ബാങ്ക് തട്ടിപ്പ് തുടങ്ങി രണ്ട് ഡെസനോളം കേസുകളില്‍ പാര്‍ട്ടി അന്വേഷണത്തില്‍ ഒരു സത്യവും കണ്ടെത്തിയിട്ടില്ല. എല്ലാറ്റിനും അവസാനം പ്രതികള്‍ക്ക് ജാഗ്രത കുറവുണ്ടായി എന്ന പറഞ്ഞ് സംഭവത്തെ വെള്ളപൂശി കേരളത്തെ അപ്പാടെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തിലും മറിച്ചൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (4 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (5 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (7 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (7 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (8 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (8 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (9 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends