കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അതിരുവിട്ട സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സംരക്ഷണം നല്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി

പിണറായിയുടെ അടവുകളൊക്കെ പമ്പ കടക്കും.
പിണറായിയുടെ അടവുകളൊക്കെ പമ്പ കടക്കും.
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അതിരുവിട്ട സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സംരക്ഷണം നല്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപിയില്‍ ധാരണയായി കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ സാന്നിധ്യത്തിലാണ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഗവര്‍ണര്‍ , സര്‍ക്കാര്‍ പോരില്‍ ബിജെപി കൈകടത്തിയപ്പോഴൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം എന്ന് മുറവിളി കൂട്ടി സിപിഎം അതിനെ പ്രതിരോധിച്ചു. എന്നാല്‍ മൂന്ന് വിസിമാരെ കോടതി തൂക്കിയെറിഞ്ഞതും പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം അസാധുവാക്കിയതും ബിജെപി ക്ക് ഇരട്ട ശക്തിയാണ് സമ്മാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം അസാധുവാക്കിയതോടെ ബിജെപി ഉന്നത വിദ്യാഭ്യാസ മേഖലയിലെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണുയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ നിരന്തരം സിപിഎം നടത്തുന്ന ആരോപണങ്ങളെ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെ പ്രതികരിക്കാനാണ് തീരുമാനം.
മതിയായ യോഗ്യയില്ലെന്ന കാരണം ചൂണ്ടികാട്ടി പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ തടഞ്ഞിരുന്നു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. കോടതിയാകട്ടെ യുജിസി മാനദണ്ഡങ്ങള്‍ വിലയിരുത്തി നടത്തിയ വിചാരണയില്‍ പ്രിയവര്‍ഗ്ഗീസ് ആ റാങ്ക് ലിസ്റ്റില്‍ കടന്നു കൂടാന്‍ യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തിയാണെന്ന് കണ്ടെത്തി. കൂടാതെ മൂന്ന വിസിമാരെ ഒഴിവാക്കിയതും സര്‍ക്കാരിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റ കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. ഗവര്‍ണര്‍ കൊണ്ടു വന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് കോടതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വഴിവിട്ട നിയമനങ്ങളും ബന്ധുക്കളെ തിരുകി കയറ്റലും സാധാരണയായി നടക്കുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ കോടതി തെളിവു സഹിതം വിശാലമായാണ് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് വീണു കിട്ടിയ രാഷ്ട്രീയ ആയുധത്തെ ഏറ്റെടുത്ത് തെരിവിലിറങ്ങാനാണ് തീരുമാനം. സിപിഎം രാജ് ഭവന്‍ വളഞ്ഞതു പോലെ ഇനിയും ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ സാധ്യതയുണ്ട്. എങ്കില്‍ ബിജെപി സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിലേയ്ക്ക് സമരവുമായെത്തണമെന്നും കോര്‍കമ്മിറ്റിയില്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരവധി സമരങ്ങളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ തലത്തിലും തോറ്റ് തുന്നം പാടിയ സര്‍ക്കാര്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ നിന്നും ഗവര്‍ണറെ ഒവിവാക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറെ ക്ഷണിച്ച് കൊണ്ട് വന്ന് നയപ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ ആശയകുഴപ്പം തുടരുകയാണ്. സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന പ്രസംഗം തന്നെ ഗവര്‍ണര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും നടത്തി കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരെ സംസാരിക്കുമോയെന്ന ഭയവും ഇടതുപക്ഷത്തിനുണ്ട്. എന്നാല്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ അഞ്ചിന് നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. അടുത്ത മാസം അഞ്ചിന് ചേരുന്ന സമ്മേളനം പ്രധാനമായും ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന ബില്ലിലാണ് ചര്‍ച്ച നടക്കുന്നത്. ബില്ല് പാസായാല്‍ സഭ അവസാനിപ്പിക്കുകയല്ല. ജനുവരി ആദ്യവാരം മുതല്‍ തുടരാനാണ് പദ്ധതി. ജനുവരി ,ഫെബ്രുവരി മാസങ്ങളിലായി സഭ നടത്തി ബജറ്റ് അവതരണവും ചര്‍ച്ചയും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നേരത്തെയും നിയമസഭ സമ്മേളിച്ചിട്ടുണ്ട്. വിസിമാരായി നിയമിച്ചവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നും യിജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കോടതിയുടെ കണ്ടെത്തലും വിസിമാരുടെ പുറത്താക്കലും സര്‍ക്കാരിനെയല്ല ഗവര്‍ണറെയാണ് ബാധിക്കുകയെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അതായത് ഗവര്‍ണര്‍ യോഗ്യതയും യുജിസി മാനദണ്ഡങ്ങളും അനുസരിച്ചല്ല നിയമനം നടത്തിയിരിക്കുന്നത്. നിയമിക്കേണ്ടവരുടെ ലിസ്റ്റ് കൊടുത്ത സര്‍ക്കാരല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നിയമനം നടത്തിയ ഗവര്‍ണറാണ് വഴിവിട്ട് നിയമനം നടത്തിയെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ബിജെപിയ്ക്ക് ഇത്രയും അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമായി തീരുമെന്നാണ് കണക്ക് കൂട്ടല്‍ .
https://www.facebook.com/Malayalivartha