നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....
കനത്ത മഴയെ തുടർന്ന് നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു. ത്രിശൂൽ നദിയിലേക്കാണ് ബസ്സുകൾ മറിഞ്ഞെന്നതാണ് ലഭിക്കുന്ന വിവരം. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ മദൻ - ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലർച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തിൽ രണ്ട് ബസുകൾ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം. ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചിച്ചു.
കനത്ത മഴയായിരുന്നതിനാൽ നദിയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും ബസിൽ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതർക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചിൽ മൂലം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുകയാണ്. രണ്ട് ബസ്സുകളിലുമായി ഡ്രൈവര്‍മാരടക്കം 63 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30-നാണ് ബസ്സുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശ്ശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ - ആശ്രിത് ഹൈവേയില്‍നിന്നാണ് ബസ്സുകള്‍ തൃശ്ശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ചിത്വാന്‍ ചീഫ് ഡിസ്ട്രിക് ഓഫീസര്‍ ഇന്ദ്രദേവ് യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാണ്ഡമണ്ഡുവിലേക്ക് പോയ ഏയ്ഞ്ചല്‍ എന്ന ബസും കാഠ്മണ്ഡുവില്‍നിന്ന് ഗൗറിലേക്കുപോയ ഗണ്‍പതി ഡീലക്സ് എന്ന ബസുമാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു ബസ്സില്‍ 24 പേരും രണ്ടാമത്തേതില്‍ 41 പേരുമാണ് ഉണ്ടായിരുന്നത്.
സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്നുള്ള എല്ലാ വിമാനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു. നേപ്പാൾ പോലീസും സായുധസേനയും പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും റദ്ദാക്കി.
https://www.facebook.com/Malayalivartha