Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...


വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ്...മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ... കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു...

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

02 JULY 2024 01:44 PM IST
മലയാളി വാര്‍ത്ത

കരുവന്നൂര്‍ കേസിലെ വിശദാംശങ്ങളും കരുവന്നൂര്‍ ബാങ്കിലെ മിനിറ്റ്‌സുകളും അടിയന്തരമായി ലഭ്യമാക്കാന്‍ സി പി എം കേന്ദ്ര കമ്മിറ്റി ത്യശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. 2012 മുതലുള്ള രേഖകളാണ് ഹാജരാക്കേണ്ടത്. കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം കരുതുന്നു.

 

മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ദേശീയ നേത്യത്വം വാളോങ്ങുന്നത്. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരും ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ട്. ഇ.ഡി. കൂടുതല്‍ നടപടികളിലേക്ക് കടക്കുകയും നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്ന് സീതാറാം യച്ചൂരി കരുതുന്നു.

 

ഇങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്തെ സഹകരണ മേഖല പൂര്‍ണമായും തകരും. ഇ.ഡിയെ പ്രതിരോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ അണി നിരത്തി സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്‍ഡ്യ മുന്നണിയുടെ അടുത്ത അജണ്ടയായി കരുവന്നൂര്‍ എടുക്കാനുള്ള യച്ചൂരിയുടെ തീരുമാനത്തോട് പക്ഷേ പിണറായിക്ക് യോജിപ്പില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പിണറായിയുടെ തീരുമാനം ചോദിക്കേണ്ടതില്ലെന്നാണ് യച്ചൂരിയുടെ തീരുമാനം. ഫലത്തില്‍ സംസ്ഥാന സി.പി സി.പി എമ്മില്‍ യച്ചൂരി നടത്തുന്ന ആദ്യ ഇടപെടലായി മാറുകയാണ് കരുവന്നൂര്‍ കേസ്. അതുകൊണ്ടാണ് സംസ്ഥാന നേത്യത്വത്തോട് ഒന്നും ചോദിക്കാതെ ത്യശൂര്‍ ജില്ലാ കമ്മിറ്റിയുമായി കേന്ദ്ര നേത്യത്വം നേരിട്ട് സംസാരിക്കുന്നത്. പിണറായിയുടെ പിടി ദേശീയ നേത്യത്വത്തില്‍ ഇല്ലാതായെന്ന് ഒറ്റ വാക്കില്‍ പറയാം.


പാര്‍ട്ടിയെ നേരിട്ട് ഇ.ഡി പ്രതി ചേര്‍ത്തതോടെ സി പി എം സംസ്ഥാന ജില്ലാ നേത്യത്വങ്ങള്‍ ആശങ്കയിലാണ്. അടുത്ത നിമിഷം എന്തും സംഭവിക്കാമെന്ന് ഇവര്‍ കരുതുന്നു. യച്ചൂരിയുടെ ഇടപെടല്‍ ഉണ്ടായിട്ടും ഇവരുടെ ആശങ്ക തീരുന്നില്ല. സുരേഷ് ഗോപി എം. പി യായതോടെയാണ് ത്യശൂര്‍ സി പി എം പ്രതിരോധത്തിലായത്. കബില്‍ സിബലിനെ പോലുള്ള കിടിലം അഭിഭാഷകരെ ഇറക്കാനാണ് രാഹുലിന്റെ സഹായം തേടിയിരിക്കുന്നത്.

അന്വേഷണം സി പി എമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവിലേക്കെന്ന് ചില ഉന്നത കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ത്യശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയതും അന്വേഷണ പരിധിയിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മനസിലാക്കുന്നു.

അപ്രതീക്ഷിതമായാണ് സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതും പാര്‍ട്ടിയെ പ്രതി ചേര്‍ത്തതും. . സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിന്‍വലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണത്തിന്റെ സോഴ്‌സ് അടക്കമുളളവ വ്യക്തമാക്കാന്‍ ഇന്‍കംടാക്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇ ഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസില്‍ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങള്‍ ശേഖരിച്ചത്. സിപിഎം പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാല്‍കൃത ബാങ്കില്‍ ഐ ടി വിഭാഗം ഇന്നലെ പരിശോധനയും നടത്തിയിരുന്നു.

കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് മാര്‍ച്ച് മൂന്നാം വാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരിലെ സിപിഎം ജില്ലാ ആസ്ഥാനത്ത് എത്തിയത് .ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മദ്യനയ കേസില്‍ അറസ്റ്റിലായതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തി കരുവന്നൂര്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതികളെ രഹസ്യമായി കണ്ടത്. ഡല്‍ഹി മദ്യനയ കേസിനു ശേഷം ഇ.ഡി. നടപടിയിലേക്ക് പോകുന്ന ഏറ്റവും വലിയ അഴിമതി കേസ് കരുവന്നൂര്‍ സഹകരണ അഴിമതിയാണെന്ന് വ്യക്തമായി കഴിഞ്ഞു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നേരിട്ടാണ് ഇടപെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനാണ് മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസിലെത്തിയതെന്ന് സിപിഎം വിശദീകരിച്ചു. പക്ഷേ എന്തിന്റെ പേരിലായാലും ഒരു ജില്ലാ കമ്മിറ്റി ഓഫീസില്‍ പിണറായിയെ പോലൊരു നേതാവ് എത്തുന്നത് അസ്വാഭാവികത ഉള്ളതായി മാറി. കരുവന്നൂര്‍ ആരോപണം നേരിടുന്ന എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുന്‍ മന്ത്രി എസി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവരെയാണ് മുഖ്യമന്ത്രി കണ്ടത്.ഇതില്‍ വര്‍ഗീസും ബിജുവും ഇപ്പോള്‍ ഇ.ഡി. കൂട്ടിലാണ്. മൊയ്തീനും കണ്ണനും ഇതിനകം പലവട്ടം ചോദ്യം ചെയ്യലിന് ഹാജരായി കഴിഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തൃശ്ശൂരില്‍ മുഖ്യമന്ത്രിക്ക് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന വിവരം രാവിലെ 7 നാണ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചത്. കരുവന്നൂര്‍ ഇടപാടില്‍ ആരോപണ വിധേയരായ നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശവും ഇതിനൊപ്പം വന്നു. ഒമ്പതര മണിയോടെയാണ് അദ്ദേഹം എത്തിയത്. 45 മിനിറ്റ് നേരം അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ തങ്ങി. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇ.ഡി. പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കരുതിയതേയില്ല. അതായിരുന്നു കേന്ദ്രത്തിന്റെ സ്മാര്‍ട്ട് മൂവ് .

കരുവന്നൂര്‍ കേസിലാണ് ഇ.ഡി. തകര്‍ക്കാന്‍ പോകുന്നത്. സുരേഷ് ഗോപി ആരാണെന്ന് കേരളം അറിയും. ഇത് മനസിലാക്കിയാണ് സാക്ഷാല്‍ യച്ചൂരി രംഗത്തിറങ്ങിയത് . സുരേഷ് ഗോപി അടങ്ങിയിരിക്കാന്‍ തയ്യാറല്ല.

കരുവന്നൂരില്‍ നിന്നും വെട്ടിയ കോടികള്‍ പാര്‍ട്ടി വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിടുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത് . ഇത്തരം കാര്യങ്ങളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.. 100 കോടിയും തൃശൂര്‍ ജില്ലയിലുള്ള പാവപ്പെട്ടവരുടെ പണമാണ്. കരുവന്നൂരിലെ തട്ടിപ്പു സഖാക്കളെയെല്ലാം ഇ.ഡി. നിയമത്തിന് മുന്നിലെത്തിക്കും.


കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കുന്നത് ഇ ഡി അല്ല . സാക്ഷാല്‍ നരേന്ദ്രമോദിയാണ് . കരുവന്നൂരിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആദായനികുതിവകുപ്പ് എത്തിയത്.


കരുവന്നൂരില്‍ നിന്നും വെട്ടിയ കോടികള്‍ ഉപയോഗിച്ച് സി പി എം വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി ഇ ഡി. കണ്ടെത്തി. മുന്‍പ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി അടക്കമുളളവര്‍ വ്യാജ ലോണുകള്‍ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.


മൊത്തത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വര്‍ണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമത്വവുമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്‍ണമേല്‍നോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയാണ് രാഷ്ടീയ നേതാക്കള്‍ വന്‍ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎമ്മിന്റെ കോടികളുടെ ഇടപാടുകള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കല്‍ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോണ്‍ഫറന്‍സ് സുവനീര്‍ അക്കൗണ്ട്, ബില്‍ഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്.


സിപിഎം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്‌സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള്‍ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജന്‍സികളുടെയും പിടിവീഴാതിരിക്കാന്‍ ചില അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.


കേസില്‍ മാപ്പുസാക്ഷിയായി മാറിയ സുനില്‍കുമാറാണ് വ്യാജ ലോണുകള്‍ അനുവദിക്കാന്‍ ഇടപെട്ട നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നാണ് മൊഴി. എ സി മൊയ്തീന്‍ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതിര്‍ന്ന നേതാക്കളും സമ്മദര്‍ദ്ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനില്‍ കുമാറിന്റെ മൊഴിയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡി അവകാശപ്പെടുന്നു.


പാര്‍ട്ടിക്കാരായ സാധാരണക്കാര്‍ പോലും സി പി എമ്മില്‍ നിന്ന് അകന്നുവെന്ന് പ്രധാനമന്ത്രി മനസിലാക്കി.

കഴിഞ്ഞ ആറേഴു വര്‍ഷമായി കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഭയമാണ് ഉള്ളത്. 50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കുമെന്നാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. എന്നാല്‍ ഗോപി കോട്ടമുറിക്കല്‍ ഇതിന് തടസം നിന്നു. കേരള ബാങ്കിലെ പണം വകമാറ്റിയാല്‍ മാറി വരുന്ന സര്‍ക്കാര്‍ തന്നെ അകത്താക്കുമെന്ന ഭയം കോട്ടമുറിക്കലിനുണ്ട്.

പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു. ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ അസാമാന്യമായ രോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്‍കുന്ന പ്രസ്താവനകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. കണ്ണന്‍ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്.

നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. ഇ ഡി വന്നതോടെ ബാങ്കില്‍ പ്രശ്‌നമുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചു. . കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപര്‍ക്ക് നല്‍കാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവര്‍ക്കറിയാം. മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.

സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളില്‍ പോലും പല സഖാക്കള്‍ക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളില്‍ സഖാക്കള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാല്‍ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാല്‍ ഇ ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വലവിരിച്ചതോടെ നിക്ഷേപം പിന്‍വലിച്ച് രക്ഷപ്പെടാന്‍ സഖാക്കള്‍ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി. ത്യശൂര്‍ സംഭവത്തിലൂടെ ഒരു പുതിയ വിവരം ഇ.ഡിക്ക് ലഭിച്ചു. അതായത് സി.പി.എം അവിഹിതമായി ഉണ്ടാക്കിയ പണം വിവിധ പൊതുമേഖലാ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഇനിയാണ് മോനേ കളി. സുരേഷ് ഗോപിയുടെ കളി കണ്ട് ഗാലറിയിലിരുന്ന് കരയാനാവും സി പി എം വിധി.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍  (20 minutes ago)

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്  (31 minutes ago)

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു  (46 minutes ago)

25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....  (58 minutes ago)

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (1 hour ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (1 hour ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (1 hour ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

Child-Welfare-Society അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടെത്തി  (1 hour ago)

കണ്ണൂർ കളക്ടർ മടങ്ങി വരുന്നു പരിശീലനത്തിൽ നിന്ന് കേന്ദ്രം പുറത്താക്കി..? കോടതിയുടെ ഇണ്ടാസ് പണിയായി..!  (1 hour ago)

NAVEEN BABU വിജിലൻസ് അന്വേഷണം പൂർത്തിയായി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57.040 രൂപ  (1 hour ago)

സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു.... 96 വയസ്സായിരുന്നു  (1 hour ago)

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...  (2 hours ago)

Malayali Vartha Recommends