Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യം! ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി ജാമ്യാപേക്ഷ നൽകി


കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി


കേരളം മാറ്റിമറിക്കും... വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതിന് പിന്നാലെ കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്; കേരളത്തിന്റെ വികസനത്തിന് ഒപ്പമെന്ന മോദിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം ഡബിള്‍ ഡക്കറുമെത്തി


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...

പോലീസിന് പിണറായി സര്‍ക്കാരിന്റെ കടും വെട്ട് വരുന്നു. കേരള പോലീസ് തലപ്പത്തിരുന്ന് ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ പോലീസില്‍ മാലിന്യങ്ങള്‍ കടന്നു കൂടിയിരുക്കുന്നതായാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

23 NOVEMBER 2022 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പോലീസ് സ്വതന്ത്ര്യ സമരം ..ഗോവിന്ദന്‍ സമരനായകന്‍


പോലീസിന് പിണറായി സര്‍ക്കാരിന്റെ കടും വെട്ട് വരുന്നു. കേരള പോലീസ് തലപ്പത്തിരുന്ന് ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ പോലീസില്‍ മാലിന്യങ്ങള്‍ കടന്നു കൂടിയിരുക്കുന്നതായാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. പോലീസ് തലപ്പത്തുള്ളവരെ മുഖ്യമന്ത്രി വിളിച്ചു വരുത്തി സര്‍ക്കാരിന്റെ പോലീസ് നയത്തെ കുറിച്ച് വിശദമായി സംസാരിച്ചതായാണ് അറിയുന്നത്. സിപിഎം സംസ്ഥന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടികള്‍ നടന്നത്. പോലീസിലെ സേ്‌റ്റേഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി പരീക്ഷണം നടത്താനാണ് തീരുമാനം. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസില്‍ ശുദ്ധികലശം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍ പുരോഗമിക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

 

ംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ്  മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളൊക്കെ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഒന്നിന് പുറകേ ഒന്നായി ഉയരുന്ന ആരോപണങ്ങളെല്ലാം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറികൊണ്ടിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ കാറില്‍ മോഡലിംഗ്കാരിയായ പത്തൊന്‍പത് വയസുകാരിക്ക് നേരിട്ട കൂട്ടബലാല്‍സംഗം ഞെട്ടലോടെയാണ് കേട്ടത്. അതിന് പിന്നാലെ ചീഫ ജസ്റ്റിസ് മണികുമാറിന്റെ കാറിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം കൂടി ആയതോടെ കൊച്ചിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.ചീഫ് ജസ്റ്റിസിന് പോലും യാത്ര ചെയ്യാന്‍ സുരക്ഷിതത്വമില്ലാത്ത നഗരമായി കൊച്ചി മാറിയിരിക്കുന്നതായുള്ള കമന്റുകളാണ് നിറയുന്നത്. ചീഫ് ജസ്റ്റിന്റെ വാഹനമാണെന്നറിഞ്ഞു കൊണ്ടാണ് അക്രമി നാല് കിലോമീറ്ററോളം ദൂരം പിന്‍തുടര്‍ന്ന് അസഭ്യം വിളിച്ചത്. നാല് കിലോമീറ്റര്‍ ദൂരം ഒരു ചീഫ് ജസ്റ്റിസിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്നിട്ടും ഈ പ്രദേശത്തൊന്നും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നത് വിചിത്രമായി കാണേണ്ട കാര്യമാണ്.ചീഫ ്ജസ്റ്റിസിന്റെ സുരക്ഷയ്‌ക്കോ അക്രമിയെ പിടികൂടാനോ ഒരു പോലീസ് വാഹനം പോലുമെത്തിയില്ല. ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ വാഹനത്തിന് നേരെ ഞായറാഴ്ച രാത്രിയാണ് കൊച്ചി നഗരത്തില്‍ അക്രമം ഉണ്ടായത്. നഗരത്തിലെ ഔദ്യോഗിക വസതിയിലേയ്ക്ക് കാറില്‍ വരുന്നതിനിടെയാണ് അക്രമം നടന്നത്. പൈലറ്റിനായുള്ള ഒരു പോലീസ് ജീപ്പ് വാഹനത്തോടൊപ്പം ഉണ്ടായിരുന്നു.കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നും കൊച്ചി നഗരത്തിലേയ്ക്ക് കയറിയിതിന് ശേഷമാണ് സ്‌കൂട്ടറിലെത്തിയയാള്‍ പൈലറ്റ് വാഹനത്തിനും, ചീഫ് ജസ്റ്റിസിന്റെ കാറിനുമിടയില്‍ കയറിയത്. കാറിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും ഹൈക്കോടതി ജംഗ്ഷന്‍ എത്തുന്നതുവരെ പോലീസ് വാഹനമെത്തിയില്ല.ചീഫ് ജസ്റ്റിനെതിരെ അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോലും സുരക്ഷയൊരുക്കിയിരുന്നില്ല.വി.ഐ.പി സുരക്ഷയ്ക്ക് പോലും പോലീസ് എത്താത്തത് അതീവഗുരുതരമായാണ് വിലിയിരുത്തുന്നത്.ചീഫ് ജസ്റ്റിസിനുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  ഇത്തരം ഗുതുരതര വീഴ്ചകള്‍ ഒന്നിന് പുറകെ ഒന്നായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തിരുവന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയ കത്തിനെ കുറിച്ചുള്ള ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്,. പോലീസിനെ കൊണ്ട് വിഡ്ഡിവേഷം കെട്ടിക്കുന്നത് ജനങ്ങളില്‍ പോലീസിനുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് കണക്കാക്കുന്നു. കത്ത് വിവാദം അന്വേഷിക്കു്ന്ന ക്രൈം ബ്രാഞ്ച് സംഘം നേരത്തെ അന്വേഷിച്ച കേസുകളെല്ലാം തന്നെ ദുരൂഹമായി തുടരുകയാണ്. സര്‍ക്കാരിനുവേണ്ട് മാത്രം സ്ഥാനത്തിരിക്കുന്ന ഡിജിപി അനില്‍കാന്തിന് പകരം മറ്റൊരാളെ കൊണ്ടു വന്നാലും പാര്‍ട്ടി നയം മാറാതെ പോലീസ് സേനയില്‍ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല.
പിണറായി സര്‍ക്കാരിന്റെ പോലീസ് ആറ് വര്‍ഷമായി നടത്തി വരുന്ന പ്രവൃത്തികളെ ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

 

 

 

 

 

പോലീസ് സേനയില്‍ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്ന ആളും മുഖ്യമന്ത്രി തന്നെ. വീട്ടമ്മയെ വീട്ടില്‍ കയറി കൂട്ടബലാല്‍ സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രതിയാകുന്നത് വരെയെത്തി കാര്യങ്ങള്‍. അതു പോലെ രണ്ട് കുട്ടികളെ മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കിയ സിപിഎ വിനോദ് കുമാറും കേരള പോലീസിലാണ് ജോലി ചെയ്യുന്നത്. പോലീസിന്റെ ഇത്തരം പ്രവണതകള്‍ പൊതു ജനത്തിന് സഹിക്കുന്നതിനും അപ്പുറമായി മാറിയിരിക്കുകയാണ്. കിളികൊല്ലൂര്‍ സംഭവം, പാറശ്ശാല ശാരോണ്‍ വധം തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ വീഴ്ചകളും അക്രമങ്ങളും കൂടി വരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസില്‍ ക്രിമിനലുകള്‍ ഉള്ളതു പോലെ തന്നെ മതതീവ്രവാദികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടും നടപടിയൊന്നുമില്ല. പോലീസുകാരുടെ സംഘടനകളെല്ലാം സിപിഎം അനുകൂലമായി മാറിയതോടെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു. കേരള പോലീസില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അന്‍പത്തി ഒന്‍പത് പേര്‍ പോലീസിലുണ്ട്. നാളിതുവരെ ഗുരുതര കുറ്റം ചെയ്ത പോലീസുകാരില്‍ പതിനെട്ട് പേരെ മാത്രമാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചി വിട്ടത്. എന്നാല്‍ അതിലും മാരകമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നതിന്റെ തെളിവാണ് നിരന്തരം പോലീസുകാര്‍ക്കെതിരെയുണ്ടാകുന്ന കേസുകള്‍. ബലാല്‍സംഗം,. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കല്‍, മോഷണം, ലൈംഗീക പീഡനം, കള്ളപണ ഇടപാട് , തുടങ്ങി പോലീസുകാര്‍ ഉള്‍പ്പെടാത്ത കേസുകള്‍ വളരെ കുറവാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്‍ .
എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് പോലീസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥയാണ്. സെക്രട്ടറിയേറ്റിലുരുന്ന പോലീസിനെ നിയന്ത്രിക്കുന്നവര്‍ എല്ലാ കുറ്റകൃതൃങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റവാളികളായ പോലീസുകാര്‍ക്ക് സംരക്ഷണം നല്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ജോലിയ്ക്കിടയിലെ മാനസിക പിരിമുറുക്കം കൊണ്ടാണ് പലപ്പോഴും പൊതുജനത്തോട് മോശമായി പെരുമാറേണ്ടി വരുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാലും അതിജീവിതയെ പീഡിപ്പിക്കാനായി മനസു വന്ന പോലീസുകാരന്‍ സര്‍വ്വീസില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പോക്‌സോ കേസിലെ അതിജീവിതയാണ് റിട്ടയര്‍മെന്റിന് അടുത്തെത്തിയ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരം പോലീസ് വൈകൃതങ്ങള്‍ സമൂഹത്തില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഭയം കാരണം പുറത്തു പറയുന്നില്ലെന്നേയുള്ളൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യം! ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി ജാമ്യാപേക്ഷ നൽകി  (13 minutes ago)

നീതിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ.... അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ ഭാരതീയര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (23 minutes ago)

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (32 minutes ago)

തൃശൂര്‍ പൂരം... ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍  (41 minutes ago)

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (1 hour ago)

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു...  (1 hour ago)

രാഷ്ട്രീയ ജനതാദളും കേരള കോണ്‍ഗ്രസും എല്‍.ഡി.എഫ് വിടും: ചെറിയാന്‍ ഫിലിപ്പ്  (1 hour ago)

കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്  (1 hour ago)

കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരുക്ക്...  (2 hours ago)

ചോദിക്കാനാളുണ്ട്... രണ്ടാഴ്ചയ്ക്കിടെ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍; ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്നവര്‍ക്ക് ഇത  (2 hours ago)

പൊട്ടിക്കരയാതെ എന്ത് ചെയ്യും... പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയ  (2 hours ago)

ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി....  (2 hours ago)

ഛത്തീസ്ഗഢില്‍ ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു, ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്  (2 hours ago)

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ വരുന്നു...പരീക്ഷണയോട്ടം ഇന്ന് നടക്കും, കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര  (3 hours ago)

കേരളം മാറ്റിമറിക്കും... വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതിന് പിന്നാലെ കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്; കേരളത്തിന്റെ വികസനത്തിന് ഒപ്പമെന്ന മോദിയുടെ പ്രഖ്യാപനം വന്നതിന്  (3 hours ago)

Malayali Vartha Recommends