പോലീസുകാരെ അസഭ്യം പറഞ്ഞ നടി സംഗീത മോഹന്‍ 200 രൂപ പിഴ
പ്രശസ്ത സീരിയല്‍ താരം സംഗീത മോഹന്‍ തിരക്കുള്ള റോഡില്‍ പോലീസുകാരെ അസഭ്യം പറഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മ്യൂസിയം എല്‍.എം.എസ്. ജങ്ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞിരുന്നു. ഇതില്‍ കുപിതയായ നടി പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നായിരുന്നു പോലീസ് കേസ്.
കാറിലെത്തിയ സംഗീത മോഹനും മറ്റൊരു സ്ത്രീയും തങ്ങളെ ചീത്തവിളിച്ചുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് അന്നു പറഞ്ഞിരുന്നു. സംഗീത മദ്യപിച്ചിരുന്നു എന്നും സ്ത്രീകളായതുകൊണ്ട് തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല എന്നും പോലീസുകാരന് പറഞ്ഞു. കാറിന്റെ അകത്ത് കുപ്പിയുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം ചുവന്ന സിഗ്നല്‍ കണ്ട് ലെഫ്റ്റ് ഇന്‍ഡികേറ്റര്‍ ഇട്ട് വണ്ടിയെടുത്തപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരന് പബ്ലിക്കായിട്ട് വൃത്തികേട് സംസാരിച്ചെന്നാണ് സംഗീത പറഞ്ഞത്. ഉടന്‍ തിരിച്ച് വന്ന് യൂണിഫോമിട്ട് സ്ത്രീകളോട് വൃത്തികേട് പറയാന്‍ ആര് അധികാരം തന്നെന്ന് ചോദിച്ചുവെന്നും സംഗീത പ്രതികരിച്ചു.
എന്നാല്‍ ഉടന്‍തന്നെ സംഗീതയുടെ വണ്ടി കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഏറെ ശ്രദ്ധ നേടിയിരുന്ന ഈ കേസിലാണ് സംഗീത മോഹന്‍ കുറ്റക്കാരിയാണെന്നു കണ്ട് കോടതി 200 രൂപ പിഴശിക്ഷയടയ്ക്കാന്‍ വിധിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് സംഗീതയെ ശിക്ഷിച്ചത്.
ഇതിന്റെ വീഡിയോ യൂടൂബില്‍ ഹിറ്റാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha