ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ 'ഇന്ത്യ, ദി മോദി ക്വസ്റ്റിന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്‍താങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച നടക്കുമെന്നോ അവിടെ ഇന്ത്യാക്കാരനും, പാകിസ്ഥാന്‍ കാരനും പ്രധാനമന്ത്രി മോദിയെ അനുകൂലിക്കുമോയെന്ന് ആരും കരുതിയില്ല. ഇന്ത്യന്‍ വംശനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷിസുനകും, അയല്‍രാജ്യമായ പാകിസ്ഥാനില്‍ ജനിച്ച ബ്രീട്ടീഷ് എംപി ഇമ്രാന്‍ ഹുസൈനും അതിന് കാരണക്കാരയതില്‍ ഇന്ത്യാക്കാര്‍ക്കും അഭിമാനിക്കാം.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് സോഷ്യല്‍ മീഡിയയില്‍ അഭിന്ദന പ്രവാഹം.്. ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ 'ഇന്ത്യ, ദി മോദി ക്വസ്റ്റിന്‍' എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കി.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും പറയുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇത് തല്‍പ്പരകക്ഷികളുടെ വ്യാജ പ്രചാരണമാണെന്നും ചിലരുടെ സാമ്രാജ്യത്വ ചിന്താഗതി പുറത്തുവരുന്നതാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റിലും ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായപ്പോഴാണ് നരേന്ദ്രമോദിയെ പിന്തുണച്ച് ഋഷി സുനക് രംഗത്തുവന്നത്. ഡോക്യുമെന്ററിയെ കുറിച്ചും നരേന്ദ്രമോദിയെ കുറിച്ചും പാക് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാന്‍ ഹുസൈന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയായിരുന്നു. ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇമ്രാന്‍ ഹുസൈന് ഋഷി സുനക് മറുപടി നല്‍കിയത്.'ഗുജറാത്ത് കലാപത്തെ കുറിച്ച് യുകെ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിനിതുവരെയും മാറ്റം വന്നിട്ടില്ല. ഒരുകാര്യം സുനിശ്ചിതമാണ്. ഹിംസപ്രവൃത്തിയോട് ഒരിക്കലും നാം സഹിഷ്ണുത പുലര്‍ത്തില്ല. പക്ഷെ, ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല' - ഋഷി സുനകിന്റെ വാക്കുകള്‍ വൈറലായി.
ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍ എന്ന പേരിലാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി നിര്‍മ്മിച്ചത്.ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കു സംബന്ധിച്ച് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു തെളിവു ലഭിച്ചിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ ബ്രിട്ടന്റെ മുന്‍ വിദേശകാര്യമന്ത്രി ജാക് സ്‌ട്രോ പറയുന്നുണ്ട്.്. എങ്ങനെ അവര്‍ക്കു തെളിവു ലഭിച്ചുവെന്നും ആ സമയത്തു ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നുവോയെന്നുമുള്ള സംശയങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ 'അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നായിരുന്നു പ്രതികരിച്ചത്.
''ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിത്. അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി ആണെന്നാണു മനസ്സിലാക്കുന്നത്. പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണ്''- വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ''ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ്'' പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ഒടുവില്‍ ബിബിസി രംഗത്തിറങ്ങി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിനു അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു.ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബസി വീണ്ടും വെളിപ്പെടുത്തല്‍ നടത്തി.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരെ സുപ്രീം കോടതി കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹം ഗുജറാത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ഉയര്‍ന്നു വരികയായിരുന്നു. എന്നാലിപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ രേഖകളുണ്ടെന്ന് കാണിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
. എന്നാല്‍ ഡോക്യുമെന്റി ശ്രദ്ധയില്‍പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഋഷി സുനകിന് വിദേശ ഇന്ത്യക്കാരുടെ അഭിനന്ദന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. സുനകിന്റെ ജന്മരാജ്യത്തോടുള്ള സ്‌നേഹത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha