Widgets Magazine
02
Mar / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം


ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോയെ പോലീസ് കസ്റ്റഡിയിലെടുത്തത്, കല്പറ്റയില്‍ നിന്ന്:- അജയിനെ പൊക്കിയത് ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയവേ:- അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്തത് കൊല്ലത്ത്, ബന്ധു വീട്ടിൽ നിന്ന്:- എല്ലാ പ്രതികളും പിടിയിൽ...


ആരാണ് തടയാൻ..? സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ, കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ ഇറക്കിവിട്ട് മജിസ്ട്രേറ്റ്:- പ്രതികൾക്കൊപ്പം എത്തിയത് രണ്ട് സിപിഎം നേതാക്കൾ...


സിദ്ധാർത്ഥന്റെ മരണത്തിൽ, എല്ലാ പ്രതികളും അറസ്റ്റിൽ:- മുഖ്യ പ്രതി സിൻജോയെ ഒളിപ്പിച്ച ബന്ധുക്കളെയും പ്രതികളാക്കണമെന്ന് കുടുംബം:- റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന്, സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ...


മരിച്ചശേഷവും നടപടി... 3 ദിവസം വെള്ളം പോലും കൊടുക്കാതെ കുളിമുറിയില്‍ കെട്ടിത്തൂക്കിയതായി മരിച്ച വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ്; അവര്‍ ചെവിയില്‍ പറഞ്ഞത് കേട്ടുനില്‍ക്കാനായില്ല; സിദ്ധാര്‍ത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു; മരിച്ചയാള്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ ഐസിസി യോഗം ചേര്‍ന്നു

പണത്തിനായി കരഞ്ഞ് കാലുപിടിച്ച് ചിന്തജെറോം ഇരന്നു നടന്നു ബാലഗോപാലിനെ പിണറായി വിരട്ടി : ലക്ഷാധിപതിയായി.

24 JANUARY 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

അത്യപൂര്‍വ്വ രത്‌നങ്ങള്‍ പതിച്ച, കോടികൾ വിലവരുന്ന നെക്ലേസ്! പൊന്നുകൊണ്ട് അനുഗ്രഹിച്ച് സുൽഫത്ത്.. മമ്മൂട്ടിയും മോഹൻലാലും ഭാഗ്യയ്ക്ക് നൽകിയ വമ്പൻ സമ്മാനം; അമ്പരന്ന് ആരാധകർ..

സ്ത്രീധനമല്ല! സമ്മാനം കൊടുക്കാമല്ലോ? കാണുന്നത് പോലെ അത്ര സിംപിൾ അല്ല!! പൊടിച്ചത് കോടികൾ; ഭാഗ്യയ്ക്ക് നൽകിയത് ലക്ഷങ്ങൾ വിലയുള്ള ആ സമ്മാനം! ആരാധകർ പൊക്കി

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പിണറായി സര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് വാരികോരി കൊടുക്കുന്നതില്‍ കുറവൊന്നും വരുത്താറില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏറെ വിവാദമായിരുന്ന വിഷയമാണ് യുവനജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള വര്‍ദ്ധന. ശമ്പളം വര്‍ദ്ധിപ്പിച്ചു എന്നുമാത്രമല്ല മുന്‍കാല പ്രാബല്യത്തോടെ നല്കാനും തീരുമാനിച്ചതാണ് വിവാദമായത്. ചിന്ത ജെറോമിന് ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്കാന്‍ തീരുമാനിച്ചതറിഞ്ഞ് മുന്‍ ചെയര്‍മാന്‍ ആര്‍. വി.രജേഷും കോടതിയെ സമീപിച്ചതോടെയാണ് ശമ്പള വര്‍ധന വിവാദമായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ യുജന കമ്മിഷന്‍ അധ്യക്ഷ പദവി തുടര്‍ ഭരണത്തിലും തുടരുകയാണ് ചന്ത ജെറോം.

 വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 06.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ  ചിന്തക്ക് ലഭിക്കും. 26.5.18 മുതല്‍ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സര്‍ക്കാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22-ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

അധ്യക്ഷയായി നിയമിതയായ 14.10.16 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും ആയതിനാല്‍ 14.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈപറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ല്‍ ചിന്ത ജെറോം സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോള്‍ താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ചിന്തയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ഉത്തരവിലെ വിവരങ്ങള്‍.

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്‍കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കടുത്ത സമര്‍ദ്ദത്തെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു.

26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ തങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യില്‍ വന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നല്‍കുകയെന്ന് ചിന്ത നേരത്തെ പറഞ്ഞിരുന്നു..

2018 മുതല്‍ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുന്‍പുള്ള കാലഘട്ടത്തില്‍ അഡ്വാന്‍സ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത പറഞ്ഞിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ മുന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷാണ് ശമ്പള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയത്. ഇത് സംബന്ധിച്ച് ശമ്പള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ചിന്ത പറഞ്ഞെഴിഞ്ഞിരുന്നു. ചിന്ത ജെറോമിന്റെ ഈ വാദങ്ങളാണ് പുതിയ ഉത്തരവിലൂടെ തള്ളിയിരിക്കുന്നത്. ചിന്ത ശമ്പള വര്‍ദ്ധനവിനും കുടിശികയ്ക്കുമായി നിരന്തരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്..

ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. 2016ല്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ല്‍ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്ന് ധനമന്ത്രി ബാലഗോപാല്‍ പറയുന്നതിനിടെയാണ് പിണറായുടെ താല്പര്യത്തിന് വഴങ്ങി ചിന്ത ജെറോമിന് പണം അനുവദിച്ചു കൊടുത്തത്. ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തുവരികയാണ്. ഇതിന് വേണ്ടി നാലാം ശനിയാഴ്ച അവധി നല്‍കുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന വിവരം വ്യക്തമാണ്.യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടും  ഭരണപക്ഷ പ്രതിപക്ഷ യുവജന സംഘടനകള്‍ അറിഞ്ഞതായി ഇതുവരെ സൂചനയില്ല.

ഇതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുടിശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഈ അന്യായത്തിന് എതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ശബളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ കുറിപ്പും വളരെ വിവാദമായിരുന്നു. 'ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡ് കള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കണമെന്നും, ഇതിലൂടെ ശോഭനമായ ഭാവി സ്വന്തമാക്കണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറഞ്ഞിരുന്നു.

മേയര്‍ ആര്യ രാജേ്ര്രന്ദന്റെ നിയമന കത്തിന് പിന്നാലെ ഉയര്‍ന്നു വന്ന വിവാദമാണ് ചിന്ത ജെറോമിന്റെ ശമ്പള കുടിശിക നല്കാനുള്ള തീരുമാനം. എന്നാല്‍ പുറത്തു വന്ന വാര്‍ത്തയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ചിന്ത പറഞ്ഞ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞു വീഴുന്ന തരത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. യുവാക്കളെ വഞ്ചിയ്ക്കുന്നതില്‍ സിപിഎം കരുതല്‍ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം.  (5 minutes ago)

ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോയെ പോലീസ് കസ്റ്റഡിയിലെടുത്തത്, കല്പറ്റയില്‍ നിന്ന്:- അജയിനെ പൊക്കിയത് ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയവേ:- അല്‍ത്താഫിനെ  (37 minutes ago)

ആരാണ് തടയാൻ..? സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ, കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ ഇറക്കിവിട്ട് മജിസ്ട്രേറ്റ്:- പ്രതികൾക്കൊപ്പം എത്തിയത് രണ്ട് സിപിഎം നേതാക്കൾ  (2 hours ago)

സിദ്ധാർത്ഥന്റെ മരണത്തിൽ, എല്ലാ പ്രതികളും അറസ്റ്റിൽ:- മുഖ്യ പ്രതി സിൻജോയെ ഒളിപ്പിച്ച ബന്ധുക്കളെയും പ്രതികളാക്കണമെന്ന് കുടുംബം:- റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന്, സിദ്ധാർത്ഥിന്റെ സ  (2 hours ago)

ലോകായുക്തയിൽ പിണറായിയുടെ ബി ടീം വരുന്നു, ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നതോടെ അടുത്തത് മുഖ്യമന്ത്രിക്ക് വിശ്വസ്തനായ മുൻ ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി? കേരളത്തിലെ സാധാരണക്കാർ നികുതി കൊടുക്കുന്ന 8.5  (3 hours ago)

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 3ന്, 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍... അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍, വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്...!!!  (3 hours ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും, കുഞ്ഞിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ശശി തരൂരിനെതിരെ മഹുവയുടെ മുൻ കാമുകന്‍, തരൂര്‍ പാര്‍ലമെന്റിലേക്കല്ല..ജയിലിലേക്കാണ് പോകേണ്ടത്, ആ സ്ത്രീയെ അപമാനിച്ചത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടു, ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് മഹു  (3 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ പഴ്സ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി, ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്....പവന് 680 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

കോട്ടയത്തെ നിരന്തര കുറ്റവാളികൾ, കാപ്പാ ചുമത്തിയ പോലീസ് നടപടി സര്‍ക്കാര്‍ ശരിവെച്ചു  (5 hours ago)

ടെസ്റ്റ് പദവി ലഭിച്ച ശേഷം അയര്‍ലന്‍ഡിന് ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയം  (5 hours ago)

വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്താൻ ശ്രമം, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ  (5 hours ago)

വിമന്‍സ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഗുജറാത്ത് ജയന്റ്സിന് തോല്‍വി...  (6 hours ago)

ഒഴിവായത് വന്‍ ദുരന്തം... കോളയാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്ത്.... സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം...  (6 hours ago)

Malayali Vartha Recommends