Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രായപരിധിയുടെ പേരില്‍ സിപിഐയുടെ സംസ്ഥാന നേതൃനിരയില്‍നിന്നു പുറത്താക്കിയവരെ 'പുനരധിവസിപ്പിക്കാന്‍' കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം എത്തിയിട്ടും സംസ്ഥാന നേതാക്കള്‍ തീരുമാനത്തിലെത്തിയില്ല. സംസ്ഥാന കൗണ്‍സിലില്‍ ഇവരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്താന്‍ ദേശീയ നിര്‍വാഹകസമിതി സംസ്ഥാന ഘടകത്തോടു നിര്‍ദേശിച്ചു.

25 JANUARY 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

 രാജ്യത്ത് വൃദ്ധസദനങ്ങളും വയോജന കേന്ദ്രങ്ങളും വര്‍ദ്ധിച്ചു വരുന്നതില്‍ ഏറെ ഉത്കണ്ഠപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളേക്കാള്‍ കൂടുതലും രാഷ്ട്രീയ നേതാക്കളാണ്. പല പരിപാടികളിലും നേതാക്കള്‍ വൃദ്ധസദനങ്ങളില്‍ മാതാപിതാക്കളെ എത്തിക്കുന്ന മക്കളെ കുറിച്ച് പരിതപിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടത് പാര്‍ട്ടികള്‍ ഭാരവിഹികളില്‍ യുവത്വം കൊണ്ടു വരാന്‍ നടത്തി കൊണ്ടിരിക്കുന്ന തത്രപാടിനിടയില്‍ പ്രായം ചെന്ന നേതാക്കളുടെ കാര്യം അപ്പാടെ മറക്കുകയാണ്. യുവാക്കളെ നേതൃനിരയില്‍ കൊണ്ടു വരുന്നതിനോട് എല്ലാവരും യോജിക്കുന്നുണ്ട് എന്നാല്‍ എഴുപത്തഞ്ച് കഴിഞ്ഞവരെ പൂര്‍ണ്ണമായും ഒഴിവാക്കി കളയുകയാണ് ചെയ്യുന്നത്. നാളിതുവരെ പൊതുപ്രവര്‍ത്തകനായി പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജീവിച്ചവര്‍ പെട്ടൊന്നൊരു ദിവസം വയസായെന്ന് പറഞ്ഞ് വീട്ടിലിരുത്തിയാല്‍ അവര്‍ക്കുണ്ടാകുന്ന മാനസിക ശാരീക ആഘാതം വളരെ വലുതാണ്. റിട്ടയര്‍മെന്റില്ലാത്ത രാഷ്ട്രീയ ജീവിതത്തില്‍ ഇപ്പോഴത്തെ എഴുപത്തഞ്ചെന്ന പ്രായ കണക്ക് മാറ്റി മറിച്ചിരിക്കുകയാണ്.ഇത്തരത്തില്‍ പുറത്തു പോയ സിപി ഐയിലെ സീനിയര്‍  നേതാക്കളെയാണ് കാനം രാജേന്ദ്രനും കൂട്ടരുമിട്ട് തട്ടിക്കളിക്കുന്നത്
 ആരെയൊക്കെ ഇങ്ങനെ പരിഗണിക്കണമെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു.മുന്‍ ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ. ഇസ്മായിലിനെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വം തയാറാകുമോ എന്ന ചോദ്യം ഇതോടെ സിപിഐയില്‍ ഉയര്‍ന്നു.

 75 വയസ്സ്  പിന്നിട്ടതിന്റെ പേരില്‍ തന്നെ സംസ്ഥാന -ദേശീയ നേതൃനിരയില്‍ നിന്നുതന്നെ നീക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമത്തിനെതിരെ ഇസ്മായിലും കൂട്ടരും നടത്തിയ ചെറുത്തുനില്‍പ് സിപിഐ സംസ്ഥാന, ദേശീയ സമ്മേളനങ്ങളില്‍ പ്രധാനവിഷയമായിരുന്നു.  സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ.ഇ.ഇസ്മയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പ് വരെ നടത്തിയിരുന്നു. കാനം രാജേന്ദ്രന്‍ പിണറായി വിജയനുമായി ചേര്‍ന്ന് സിപി ഐ നയങ്ങളിലും ആദര്‍ശത്തിലും വെള്ളം ചേര്‍ത്തെന്ന ഇസ്മയില്‍ പക്ഷത്തിന്റെ ആരോപണം സമ്മേളനങ്ങളില്‍ മുഴച്ചു ന്ിന്നിരുന്നു.ഒടുവില്‍ ദേശീയ സമതിയില്‍ നിലനിറുത്തണമെന്ന ആവശ്യത്തിന് പോലും വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയാറാകാഞ്ഞതോടെ ഇസ്മായിലിന്റെ പടിയിറക്കമാണുണ്ടായത്. സമ്മേളന കാലത്ത് സി.ദിവാകരനും, കെ.ഇ.ഇസ്മയിലും തൊടുത്തുവിട്ട അസത്രങ്ങള്‍ കാനത്തിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാല്‍ ഓരോ ജില്ല കമ്മിറ്റിയും തന്റെ കീഴില്‍ കൊണ്ടുവരുന്നതിനായി കാനം നടത്തിയ പകപോക്കലിനായിരുന്നു വിജയം. അങ്ങനെ സിപി ഐയില്‍ പുതിയ ഗ്രൂപ്പുകള്‍ ഇല്ലാതാവുകയും കാനം ഒറ്റയാനായി മാറുകയും.

കെ.ഇ.ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍, കെ.എ.ചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കളോട് അവരുടെ ജില്ലാ ഘടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയായി. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നു പന്ന്യന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും മാന്യമായ പ്രവര്‍ത്തന മണ്ഡലം കണ്ടുപിടിച്ച് നല്കാന്‍ കാനത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതി തയ്യാറാകാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് വയസാന്‍ കാലത്ത് മാന്യമായ നിലനില്പ് പോലും ഇല്ലായെന്നത് പലര്‍ക്കും വേദനയുളവാക്കുന്നതാണ്.

സംസ്ഥാന സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചവരെ ജില്ലയിലേക്കു തരം താഴ്ത്തുന്ന പ്രതീതി മാതൃകയാക്കാന്‍ കഴിയുന്നതല്ലെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലും ഉണ്ടായി. സംസ്ഥാനത്തെ ഈ തീരുമാനങ്ങളെ പരോക്ഷമായി തിരുത്തുന്നതാണ് ദേശീയ നിര്‍വാഹകസമിതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന കൗണ്‍സിലുകളില്‍നിന്ന് പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെട്ടവരില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവും ആരോഗ്യവും ഉള്ളവരെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാക്കളാക്കാമെന്ന തീരുമാനം കഴിഞ്ഞ സംസ്ഥാന നിര്‍വാഹകസമിതിയില്‍ ബിനോയ് വിശ്വം റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി മൂന്നിനു ചേരുന്ന നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ച നടന്നേക്കും. ആരെയൊക്കെ പരിഗണിക്കണമെന്ന  കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക അടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends