Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സിന്‍ഡിക്കേറ്റ് മുഷ്‌ക് സിസതോമസ് ജയിലിലേയ്‌ക്കോ  ? പിണറായി തലവേദന ഒഴിവാക്കാനാവാതെ ഗവര്‍ണര്‍.

01 FEBRUARY 2023 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകളെ കുറിച്ച് അന്വഷിക്കിക്കാന്‍ ഉത്തരവിറക്കിയ ഗവര്‍ണര്‍ക്ക് മുന്നില്‍ അടുത്ത പരാതിയും എത്തി. കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസാണ് സിപിഎം പ്രര്‍ത്തകരുടെ പീഡനം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ വന്ന തെറ്റുകള്‍ രാഷ്ട്രീയമായി കാണേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. എന്നാല്‍ സര്‍വ്വകലാശാലയില്‍ വിസിയ്ക്ക് മൂക്കുകയറിടുന്ന സിന്‍ഡിക്കേറ്റ് എന്നത് പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. എന്നാല്‍ ഗവര്‍ണറുടെ നിലപാടുകള്‍ രണ്ട് കാര്യത്തിലും വ്യത്യസ്തമാണ്.

രാഷ്ട്രീയ അതിപ്രസരം കാരണം ചുമതലകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ.സിസ തോമസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്കിയത്.വൈസ് ചാന്‍സലറുടെ കസേരയില്‍ താളത്തിന് തുള്ളുന്ന പാവയെയാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അങ്ങനെയൊരു ആളെ കിട്ടാത്തതിന്റെ അരിശം തന്നോട് തീര്‍ക്കുകയാണ്.സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത് തടയുകയാണ് ഈ സമിതികളുടെ ലക്ഷ്യംമെന്നും ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റ് നടപടി സര്‍വകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ആക്ടിലെ 14(5)സെക്ഷന്‍ പ്രകാരം വി.സിയും മറ്റ് അധികാരികളുമായും തര്‍ക്കമുണ്ടായാല്‍ അതില്‍ ചാന്‍സലറുടെ തീരുമാനമാണ് അന്തിമം. രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമാണ് ഉപസമിതിയില്‍. വളരെ ജൂനിയറായ അസോ.പ്രൊഫസറെയും കീഴുദ്യോഗസ്ഥനായ രജിസ്ട്രാറെയുമാണ് വി.സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരിക്കുന്നതെന്നത് ആശ്ചര്യമാണ്.

വി.സിയുടെ ഓഫീസിലെയും ഇ-ഗവേണന്‍സ്, പരീക്ഷ, അക്കാഡമിക് വിഭാഗങ്ങളിലെയും 10ജീവനക്കാരെ മാറ്റി നിയമിച്ചവിസിയുടെ നടപടിയെ ബോര്‍ഡ് ഒഫ് ഗവേണന്‍സ് യോഗം മരവിപ്പിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഗവര്‍ണറെ വി.സി അറിയിച്ചു.കഴിഞ്ഞ മേയ് മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഫിനാന്‍സ് ഓഫീസറുടെ ചുമതല രജിസ്ട്രാറാണ് വഹിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ഫയലുകള്‍ വി.സി അംഗീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ റ്റി.എ, ഡി.എ, ഓണറേറിയം അടക്കമുള്ള ബില്ലുകള്‍ വി.സിയുടെ അംഗീകാരത്തിന് നല്‍കാറില്ല. ഹൈക്കോടതിയിലെ കേസുകളില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹാജരാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..

സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും വിസിയെ കസേരയിലുരുത്തി ഭരണം നടത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തിക ബാധ്യത വരുന്ന വിഷയങ്ങള്‍, നയപരമായ തീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങള്‍ പോലും വിസിയായ തന്നെ അറിയിക്കാറില്ലെന്ന് സിസ തോമസ് പറയുന്നു. എന്നു മാത്രമല്ല, വിസിയുടെ അനുമതി വാങ്ങേണ്ട വിഷയങ്ങളില്‍ പോലും രജിസ്ട്രാര്‍ അനുമതി നല്കി നടപ്പിലാക്കുന്നു. സിപിഎം ന്റെ ഭീഷണിയും ഗുണ്ടായിസവും കാരണം സര്‍വ്വകലാശാല പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനു പുറമേ പിന്‍വാതില്‍ നിയമനത്തിനായി കാലാകാലങ്ങളില്‍  എത്തിക്കുന്ന ലിസ്റ്റുകള്‍ വിസി അംഗീകരിച്ചു നല്കാത്തതിന്റെ ഭീഷണിയും തുടരുന്നുണ്ട്.

നൂറ് ഒഴിവുകളിലേയ്ക്ക് നിയമിക്കാനായി തയ്യാറാക്കിയ ലിസ്റ്റുകള്‍ അംഗീകരിക്കാതെ വിസി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍
ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാനും എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി യോഗ്യരായവരെ നിയമിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടതോടെ സിന്‍ഡിക്കേറ്റില്‍ വിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. വൈസ്ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയ രജിസ്ട്രാര്‍ ഡോ.എ.പ്രവീണിനെതിരെ നടപടിയെടുക്കാന്‍ വി.സി പ്രൊഫ സിസാ തോമസിനോട് അന്ന് ഗവര്‍ണറ്# നിര്‍ദ്ദേശിക്കുകയും ചെയ്തു.

144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ സ്ഥിരം ജീവനക്കാര്‍ 57മാത്രം. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സര്‍ക്കാര്‍ അനുവദിച്ചുള്ളൂ.നേരത്തേ പിന്‍വാതില്‍ വഴി നിയമിതരായവരില്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ അയല്‍ക്കാര്‍, മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം, സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റിന്റെ അളിയന്‍, കേരള സര്‍വകലാശാലയിലെ ഇടത് സംഘടനയുടെ നേതാവിന്റെ ഭാര്യ എന്നിവരുള്ളതായി കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. തന്റെ അനുമതിയില്ലാതെയാണ് 100 പേരെക്കൂടി നിയമിക്കാന്‍ വിജ്ഞാപനമിറക്കിയതെന്നായിരുന്നു വി.സിയുടെ റിപ്പോര്‍ട്ട് .

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പും പണമിടപാടുകളുമെല്ലാം നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്. പരീക്ഷാ വിഭാഗത്തില്‍ ടാബുലേഷന്‍ ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിന് 114 ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിച്ചു. ഇത് പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടമാക്കുമെന്ന് ആക്ഷേപമുണ്ട്.ഫിനാന്‍സ് വിഭാഗത്തിലും താത്കാലിക ജീവനക്കാരാണ്. ഡ്രൈവര്‍മാര്‍, ലീഗല്‍ അഡൈ്വസര്‍, ഐ.ടി പ്രോഗ്രാമര്‍, ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍, സ്വീപ്പര്‍മാര്‍, പ്യൂണുമാര്‍ എന്നിവരെയെല്ലാം സിന്‍ഡിക്കേറ്റ് നേരിട്ടാണ് നിയമിക്കുന്നത്. സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചാല്‍ പി.എസ്.സി വഴിയേ നിയമനം നടത്താനാവൂ.പിന്‍ വാതില്‍ നിയമനങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തിലാണ്. ഭൂരിഭാഗം താത്കാലിക ജീവനക്കാരും വര്‍ഷങ്ങളായി തുടരുന്നവരാണ്.

ഏഴ് വര്‍ഷമായി കരാറടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്. നിയമനം നേടിയവരെ പിരിച്ചു വിടില്ല. ദൈനംദിന ജോലി രീതിയും ഹാജരുമടക്കം പരിശോധിച്ചേ കരാര്‍ പുതുക്കൂ.സിന്‍ഡിക്കേറ്റംഗങ്ങള്‍ പിന്‍വാതിതിലൂടെ നിയമിച്ച ഇ-ഗവേണന്‍സ് സപ്പോര്‍ട്ട് സ്റ്റാഫില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത നിരവധി പേരുണ്ട്.ഡ്രൈവിംഗില്‍ വൈദഗ്ദ്ധ്യമില്ലാത്തവരെപ്പോലും ഡ്രൈവര്‍മാരായി നിയമിച്ചിരുന്നു.പുതിയ സ്റ്റാഫ് ബസ് വൈദ്യുത പോസ്റ്റിലിടിച്ചത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണെന്ന് വി.സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു .പിന്നാലെ, ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് വിവാദത്തില്‍ നിന്നും പാര്‍ട്ടി തലയൂരി.

പ്രൊഫ.സിസ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി നിയമിച്ചതു മുതല്‍ പിണറായി സര്‍ക്കാരും സിപിഎം നിരന്തര പോരാട്ടത്തിലായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്കൊന്നും വിസി പദവി നല്കാതെ ഗവര്‍ണര്‍ നിയമപരമായി യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയ നിയമനത്തെ സിപിഎം നാളിതുവരെ അംഗീകരിക്കാതെ ഇപ്പോഴും കോടതിയില്‍ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസ തോമസിന് ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത് കെടിയു ആക്ടിന്റെ ലംഘനമാണെന്ന്  ചൂണ്ടിക്കാട്ടി  സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കെടിയു ആക്ട് പ്രകാരം വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ മറ്റേതെങ്കിലും വിസിയ്‌ക്കോ, കെടിയു പ്രോ വൈസ് ചാന്‍സലര്‍ക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അന്ന് വാദിച്ചിരുന്നു.

യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്. ഇതോടെ കേരള ഡിജിറ്റല്‍ സര്‍വകലാശാല ചെയര്‍മാന്‍ സജി ഗോപിനാഥിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാലിത് ചാന്‍സലര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിസിയുടെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി. ഈ കത്തിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലുമുള്ള 10 വര്‍ഷത്തിലധികം സര്‍വീസുള്ള പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ തേടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂവെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. സിസി തോമസിനെ വിസിയുടെ ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ, ജീവനക്കാര്‍ സഹകരിക്കുകയോ ആദ്യഘട്ടത്തില്‍ ചെയ്തിരുന്നില്ല. ഒന്നര മാസത്തോളും നിസഹകരണം തുടര്‍ന്നു. പരീക്ഷകള്‍ പാസായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ഉപരിപഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥികളും ര്ക്ഷിതാക്കളും പൊതു നിരത്തില്‍ ഇറങ്ങിയതോടെയാണ് ജീവനക്കാര്‍ വിസിയെ അംഗീകരിക്കാനെങ്കിലും തുടങ്ങിയത്.

സിസ തോമസിനും ഗവര്‍ണര്‍ക്കുമെതിരെ കൊണ്ടു വന്ന എല്ലാ അടവുകളും ചീറ്റിപോയ സാഹചര്യത്തിലാണ് വിസിയെ കൈയ്യും കാലും പൂട്ടിയിടുന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതും പെരുമാറുന്നതും. ഈ നില തുടര്‍ന്നാല്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനം വളരെ മോശമായി മാറുമെന്ന കാഴ്ചപാടാണുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends