Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു: താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് പിരിച്ചത് ലക്ഷങ്ങൾ: ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായി....

21 FEBRUARY 2023 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മഹാവിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചത് മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായത് വരെ ഇതിൽ പെടുന്നു. ഒരു രൂപയ്ക്ക് ഉപദേവത വിഗ്രഹം പുനർനിർമ്മിക്കാമെന്ന് ശിൽപ്പിയുമായി കരാർ ഒപ്പിട്ടശേഷം ലക്ഷങ്ങൾ പിരിച്ചതും ഭരണ സമിതിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ്. ക്ഷേത്രത്തിൽ താഴികക്കുടങ്ങൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൊതിയാനായി ഭക്തരിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഭരണസമിതി പിരിച്ചെടുത്തു.

എന്നാൽ ഇതുവരേയും താഴികക്കുടങ്ങൾ സ്ഥാപിച്ചിട്ടില്ല. 2019ൽ ഇതിനായി കരാറുണ്ടാക്കിയെങ്കിലും നടപ്പായില്ല. ക്ഷേത്രത്തിലെ ഉപദേവതയായ വിശ്വക്സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണം ഒരു രൂപയ്ക്ക് ചെയ്യാമെന്ന് ശിൽപ്പി കരാർ ഒപ്പിട്ടശേഷം ഭരണ സമിതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറും ചേർന്ന് പിരിച്ചെടുത്തത് 12 ലക്ഷം രൂപയാണ്. രാധാരാമൻ അംഗാഡി വെഞ്ചേഴ്സ് എന്ന സ്ഥാപനം മാത്രം നൽകിയത് 9 ലക്ഷം രൂപയാണ്. എട്ട് ലക്ഷം രൂപയ്ക്കാണ് കരാർ തയാറാക്കി ശിൽപ്പിയുടെ മുന്നിലെത്തിയത്. എന്നാൽ ഒരു രൂപയ്ക്ക് പുനർ നിർമ്മാണം നടത്താമെന്ന് എഴുതിച്ചേർത്ത ശേഷമാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ഫെബ്രുവരി 16ന് ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടിയിരുന്നു. ഭരണ സമിതിക്കെതിരെ ഉയർന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തില്‍ നിന്നും ശ്രീകോവിലിലെ വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷ മാലയും കാണാതായി.

 

ഇതില്‍ രുദ്രാക്ഷമാല മാത്രം തിരികെ ലഭിച്ചു. ഇതോടൊപ്പമാണ് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയും മാറ്റി നിര്‍ത്താന്‍ രേഖാമൂലം ആവശ്യപ്പെട്ട ജീവനക്കാരനെയാണ് സുപ്രധാനമായ തസ്തികയില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ നിയമിച്ചത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എക്‌സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.


അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്ന സ്ഥലമാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളാണ് ഇതുവരെയുള്ള കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനെ കുറിച്ചും, ക്ഷേത്ര രഹസ്യങ്ങളെ കുറിച്ചും ഒരുപാട് അപസര്‍പ്പക കഥകളും ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്.

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം എന്നാണ് നിര്‍മിക്കപ്പെട്ടത് എന്നോ വിഗ്രഹം ആരാണ് സമര്‍പ്പിച്ചത് എന്നോ വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ഒന്നും ലഭ്യമല്ല. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമാണ് പത്മനാഭ സ്വാമി. പലനാശങ്ങള്‍ക്ക് ക്ഷേത്രം പലപ്പോഴായി വഴിപ്പെടിട്ടുണ്ട്.

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുനരുദ്ധരിച്ചത് തിരുവിതാംകൂര്‍ മഹാരാജാവ് ആയിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. പന്ത്രണ്ടായിരം സാളഗ്രാമങ്ങള്‍ വരുത്തിച്ചാണ് വിഗ്രഹം പുനര്‍നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരത്തിന്റെ അഞ്ച് നിലകളും ഇക്കാലത്താണ് നിര്‍മിക്കപ്പെടിട്ടുള്ളത്. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൃപ്പടിദാനം. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ചതിനെയാണ് തൃപ്പടിദാനം എന്ന് വിശേഷിപ്പിക്കുന്നത്.

 

ആറ് നിലവറകളാണ് ക്ഷേത്രത്തിനുള്ളത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെയാണ് നിലവറകളെ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ ആണ് സുപ്രീം കോടതി ഈ നിലവറകള്‍ തുറന്ന് പരിശോധിച്ച് അതിലെ നിധിയുടെ മൂല്യം നിശ്ചയിക്കാന്‍ ഉത്തരവിട്ടത്. മറ്റ് നിലവറകള്‍ എല്ലാം തുറന്ന് പരിശോധിച്ചെങ്കിലും , ബി നിലവറ തുറന്നിരുന്നില്ല. ഇത് സംബന്ധിച്ചാണ് ഏറ്റവും അധികം അപസര്‍പ്പക കഥകള്‍ പ്രചരിക്കുന്നത്. നിലവറ തുറന്നാല്‍ സര്‍വ്വനാശം സംഭവിക്കും എന്ന് വരെ കരുതുന്നവരുണ്ട്. എന്തായാലും 2011 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (5 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (7 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (7 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (7 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (7 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (7 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (8 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (8 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends