ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്കിലൂടെ ഹിറ്റായ ഒരു പാരഡി
216,942 പേരുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് ഇപ്പോള്‍ മുഖ്യമന്ത്രിയെ കളിയാക്കാനുള്ള പ്രധാന വേദിയായി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് നോക്കി നടത്തുന്നവരുടെ പിടിപ്പ് കേട് കൊണ്ട് ഈ ഫേസ് ബുക്ക് നിറയെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളുടെ വേദിയാകുന്നു.
സോഷ്യല്‍ മീഡിയയ്ക്ക് കേരളത്തിലുള്ള സ്വാധീനം കണ്ടാണ് മുഖ്യമന്ത്രിക്കും സ്വന്തമായി ഒരു ഫേസ് ബുക്ക് ഉണ്ടാക്കിയത്. വളരെപ്പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് ജനങ്ങള്‍ ബഹുമാനത്തോടെ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും നേട്ടങ്ങള്‍ വിവരിക്കാനുള്ള പ്രധാന വേദിയായി ഈ ഫേസ്ബുക്ക് മാറി. പത്രക്കാരുടെ ഇടപെടലില്ലാതെ തനിക്ക് പറയാനുള്ളത് വ്യക്തമായി പറയാന്‍ മുഖ്യമന്ത്രിക്ക് ഈ ഫേസ് ബുക്കിലൂടെ കഴിയുന്നുമുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്കിന്റെ പ്രചാരം കണ്ടതോടെ എതിര്‍ത്ത് കമന്റിടുന്നവരുടെ എണ്ണവും കൂടി.
സമയാസമയങ്ങളില്‍ ഡെലീറ്റ് ചെയ്യാത്തതിനാല്‍ ഇപ്പോള്‍ ആക്ഷേപകരമായ കമന്റുകളുടെ എണ്ണം മുഖ്യമന്ത്രി ഇട്ട പോസ്റ്റുകളേക്കാള്‍ ഹിറ്റാവുകയാണ്.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് നോക്കുന്ന ആരും ഇപ്പോള്‍ ശ്രദ്ധിക്കുന്നത് ഒരു കമന്റായിട്ട് ഷെയര്‍ ചെയ്ത് ഇട്ട പാരഡിയാണ്.
ഉമ്മന്‍ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വായിച്ചവര്‍ ഈ പാരഡി കൂടി കേള്‍ക്കുമ്പോള്‍ അറിയാതെ ചിരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു ബാലിക സാരിയും ചുറ്റി നിന്നാണ് പാരഡി പാടുന്നത്.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥയേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും ശക്തമായി കളിയാക്കുകയാണ് ഈ പാരഡിയിലൂടെ. ഉമ്മന്‍ ചാണ്ടിയുടെ രണ്ട്ലക്ഷത്തില് പരം ഫേസ്ബുക്ക് ലൈക്കുകാരിലേക്ക് ഈ ഗാനം എത്തിക്കഴിഞ്ഞു. അതോടെ ഈ ഗാനം തരംഗമാകുകയാണ്.
പാരഡിയുടെ വരികള്‍ ഇതാണ്
നാട്ടിലുള്ള പാവപ്പെട്ട കഞ്ഞിവയ്ക്കാനില്ലാതിന്ന്
കുത്തുപാളയെടുത്തിടുമ്പോള്
ഭരിക്കുന്നവര്‍ നാടുവിറ്റ പണം കൊണ്ട്
ഫോറിനില് പോയി രസിക്കുന്നു
ഒറ്റിക്കാണെന്നും പറഞ്ഞ്
കാട്ടുകള്ളന്മാരെക്കാളും മൂത്തകള്ളന്മാരല്ലോ
നാട്ടുനേതാക്കന്മാരായിട്ട്
ഭരിക്കുന്നവര്‍, കാട്ടു കള്ളന്മാരോടൊപ്പം കമ്പിയഴി എണ്ണി
കൂട്ടമോടെ ജയിലില്‍ തന്നെ
ഭരിക്കുന്നവര്‍ കൂട്ടമോടെ ജയിലില്‍ തന്നെ
ആ റോഡ് കണ്ടോ റോഡില്‍ ഗട്ടര്‍ കണ്ടോ
ആ ഗട്ടറിനാഴം കണ്ടോ
അതില്‍ വീണാലെന്താ വീണു ചത്താലെന്താ
അതു സര്‍ക്കാരു പണിതതല്ലേ
ആ വീടു കണ്ടോ വീട്ടില്‍ ഇരുട്ടു കണ്ടോ
പവര്‍കട്ടിന്റെ സമയമല്ലേ..
കറണ്ടുണ്ടേലെന്താ കറണ്ടില്ലേലെന്താ
കണ്ണു തള്ളുന്ന ബില്ലു വരും
ആ പൈപ്പു കണ്ടോ റോഡില്‍ പൈപ്പു കണ്ടോ
നിരന്നിരിക്കുന്ന കുടങ്ങള്‍ കണ്ടോ
വെള്ളം ഉണ്ടേലെന്താ വെള്ളം ഇല്ലേലെന്താ
വെള്ളം കുടിപ്പിക്കാന്‍ സര്‍ക്കാരുണ്ട്
ആ ഫാസ്റ്റ് കണ്ടോ വരണ വരവ് കണ്ടോ
ഓന്റെ ഒടുക്കത്തെ പോക്കു കണ്ടോ
സൈഡില്‍ നിന്നാലെന്താ മാറി പോയാലെന്താ
അത് നെഞ്ചെത്തുതന്നെ കേറും…
മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലുടെ ഹിറ്റായ പാരഡിയുടെ വീഡിയോ കൂടി കാണുക
ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));https://www.facebook.com/Malayalivartha