ന്യൂസിലന്റില്‍ ഏഴ് വയസ്സുകാരിയെ പട്ടി കടിച്ചത് 100 തവണ
ന്യൂസിലന്റില്‍ ഏഴ് വയസ്സുകാരിയെ 100 തവണ പട്ടി കടിക്കുകയും ശരീരം മുഴുവന്‍ മാന്തികീറുകയും ചെയ്തതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാകുറാകോ ഉഹാര എന്ന ജാപ്പനീസ് പെണ്‍കുട്ടിക്കാണ് പട്ടി കടിയെ തുടര്‍ന്ന് ശരീരം മുഴുവന്‍ പരിക്കേറ്റത്. ഓക് ലന്റ് മിഡില്മോര് ആശുപത്രിയിലെ പ്ളാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്റ്റീവ് സര്ജന് സാക്മോവേണിയാമ് വാര്‍ത്ത പുറത്തു വിട്ടത്.
ഗുരുതരമായി ആശുപത്രിയില പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. പെണ്‍കുട്ടി മുതിര്‍ന്നാലും ആവര്‍ത്തിച്ചുള്ള സര്‍ജറികള്‍ ഇനിയും വേണ്ടി വരുമെന്ന് സാക് പറഞ്ഞു. സുബോധത്തോടുകൂടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയുടെ ശരീരം മുഴുവന്‍ കടിയേറ്റത്. പുറം മുഴുവന്‍ നായ് മാന്തി കീറിയിട്ടുണ്ട്. തിങ്കളാഴ്ച വടക്കന്‍ ഏലന്റ് ടൗണായ മുരുപാറയില് മൃഗങ്ങള്‍ സ്വന്തമായുള്ള ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മറ്റു കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്റ്റാഫോര്‍ഡ്ഷെയര്‍ ടെറിന്‍ ക്രോസ് ഇനം നായകള്‍ ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha