ദുൽഖറിന് പിന്തുണയുമായി നടി കസ്തൂരി
തന്റെ ഏറ്റവും പുതിയ ചിത്രമായ സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പിക്കരുതേ എന്നും ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരുന്നു. ഇതിനുപിന്നാലെ സോളോയ്ക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ സിനിമാ താരം കസ്തൂരി രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
കസ്തൂരിയുടെ കുറിപ്പ് ഇങ്ങനെ;
ദുല്‍ഖര്‍,
ഈയടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും. നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസിലാക്കി കൊടുക്കുന്നത് വലിയ സങ്കടകരമായ കാര്യമാണ്. പലപ്പോഴും നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്കരമാണ്.
പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരണങ്ങളാണ് നിങ്ങളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. മുന്നോട്ട് പോകൂ, പ്രേക്ഷകര്‍ക്ക് നിങ്ങള്‍ക്ക് പിറകെ വരും.
https://www.facebook.com/Malayalivartha