പേരിട്ടു.. അതെ.. അതുതന്നെ, ആസിഫ എസ് രാജ്.. എന്റെ മോളാണവള്‍'ഒരു മാധ്യമപ്രവര്‍ത്തകന്റെ മകളുടെ പേരിടല്‍ വാര്‍ത്ത വൈറലാകുന്നു
ഒരു മാധ്യമപ്രവര്ത്തകന് തന്റെ മകളുടെ പേരിടല്‍ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത് മണിക്കൂറുകള്‍ കൊണ്ട് വൈറാലായി. മാധ്യമ പ്രവര്‍ത്തകനായ രജിത് റാമാണ് തന്റെ മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ടത്. പേരിട്ടു.. അതെ.. അതുതന്നെ, ആസിഫ എസ് രാജ്... എന്റെ മോളാണവള്‍ എന്ന കുറിപ്പും മകളുടെ ചിത്രവും ഫേസ്ബുക്കില്‍ പങ്കുവച്ചു.
മണിക്കൂറുകള്‍ക്കകം രജിത്തിന്റെ പോസ്റ്റ് വൈറലായി. കാല് ലക്ഷത്തോളം ലൈക്കാണ് പോസ്റ്റിന് ലഭിച്ചത്. 17000-ത്തോളം പേര് പോസ്റ്റ് ഷെയര്‍ ചെയ്തു. കത്വാ സംഭവം കേട്ടതുമുതല്‍ ഏറെ വേദനയുണ്ടായിരുന്നെന്നും അങ്ങനെയാണ് ഈ പേരിടലിന് കാരണമായതെന്നും രജിത് പറയുന്നു.
ഒരു രാഷ്ട്രീയവും ഇതിന് പിന്നിലില്ല. കത്വയിലെ പെണ്‍കുട്ടിക്ക് എട്ട് വയസാണെങ്കില്‍ എന്റെ മൂത്ത മകള്‍ക്ക് ഏഴ് വയസുണ്ട്. തന്റെ മകള്‍ തന്നെയാണ് അവളും രജിത് പറയുന്നു. ഭാര്യയോട് സംസാരിച്ച് ഒരുമിച്ചാണ് ഈ പേരിടാന്‍ തീരുമാനിച്ചതെന്നും രജിത് വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തില്‍ കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ് രജിത് റാം.
ഒരു രാഷ്ട്രീയവും ഇല്ലാതെ ചിന്തിക്കുന്ന ഒരു വലിയ സംഘം ഇന്ത്യന്‍ജനത കത്വാ സംഭവത്തോട് പ്രതികരിക്കുന്നതെങ്ങനെ എന്നതിന്റെ നേര്‍പ്രതിഫലനമാണ് രജിത് റാമിന്റെ കുറിപ്പ് വൈറലാകുന്നതില്‍ കാണുന്നത്.
https://www.facebook.com/Malayalivartha