" തൊട്ട്തലോടി മുത്തശ്ശി 'കല്ല്' കൈക്കുള്ളിലാക്കി " ! ; ടൊറന്റോ പോലീസിന്റെ തലവേദനയ്ക്ക് പിന്നിലെ കഥയിങ്ങനെ...
ടൊറന്റോയിലെ ഗാർഡിനർ മ്യൂസിയത്തിലെ ഒരു കല്ലാണ് ഇപ്പോൾ പോലീസിന്റെ തലവേദന. സംഭവം എന്താണെന്നല്ലേ?..... വലിപ്പം ചെറുതാണെങ്കിലും ഇവന്റെ വില കടുപ്പമാണ്. ഏകദേശം പന്ത്രണ്ടുലക്ഷത്തിനു മുകളില്‍ വരും വില. മ്യൂസിയത്തില്‍ നടന്ന പ്രദര്‍ശനത്തിനിടെ ഈ കല്ല് മോഷണം പോയി.
ജപ്പാനീസ് - ഇംഗ്ലീഷ് കലാകാരിയും സംഗീതജ്ഞയും ചലച്ചിത്ര നിര്‍മ്മാതാവുമൊക്കെയായ യോകോ ഓനോയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ഈ കല്ല് അടിച്ചുമാറ്റിയത് ഒരു മുത്തശ്ശിയാണെന്ന് മ്യൂസിയത്തിലെ സിസിടിവി ക്യാമറയിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇൻററാക്റ്റീവ് എക്സിബിഷനിടയായിരുന്നു സംഭവം. എക്സിബിഷന്റെ ഭാഗമായി പാതയിൽ വിരിച്ചിരിക്കുന്ന കല്ലുകളിലൂടെ ആളുകൾക്ക് നടക്കാനും കല്ലുകൾ കൈയിലെടുക്കാനും അവസരമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് മുത്തശ്ശി കല്ലുമായി കടന്നുകളഞ്ഞത്.
" നിങ്ങളെ സ്നേഹിക്കൂവെന്ന് " യോകോ ഓനോ എഴുതിയ കല്ലാണ് മുത്തശ്ശി മോഷ്ടിച്ചത്. മാർച്ച് 12 നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
റെഡ്സ്കാർഫും ബ്ലാക്ക്കോട്ടും ധരിച്ച മോഷ്ടാവിന് അമ്പതോ അറുപതോ വയസ്സ് പ്രായമുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ലെന്നും ഇവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha