ഫേസ്ബുക്ക് ലൈവിനിടെ റിപ്പോർട്ടറെ അറസ്റ്റ് ചെയ്യാൻ പോലീസെത്തി; കാരണം കേട്ടതോടെ ഇരുവർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല ; വൈറലായി വീഡിയോ
തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത് പതിവാണ്. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മേഗന് സ്കില്ലര്‍ എന്ന വനിതാ റിപ്പോര്ട്ടര്ക്കുണ്ടായ അനുഭവവും അത്തരത്തിലൊന്നാണ്.
ഈസ്റ്റ് പിറ്റ്സ്ബെര്‍ഗിലെ റൂട്ട് 30 യില്‍ ഉണ്ടായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു സിബിഎസ് പിറ്റ്സ്ബര്‍ഗിലെ റിപ്പോര്‍ട്ടറായ മേഗന് സ്കില്ലെര്. സംഭവസ്ഥലത്ത് ചുറ്റിനടന്ന് ലൈവ് ചെയ്യുന്നതിനിടെ അതുവഴി പോയ വ്യക്തി മേഗന് തനിച്ച് സംസാരിച്ചുനടക്കുന്ന ഭ്രാന്തിയാണെന്ന് തെറ്റിദ്ധരിച്ചു. ഭ്രാന്തിയായ ഒരു സ്ത്രീ തനിച്ച് സംസാരിച്ച് നടക്കുന്നുണ്ടെന്ന് ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചു.
സംഭവമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി. അതേസമയം പോലീസ് സ്ഥലത്തെത്തുമ്പോഴും ലൈവില്‍ തന്നെയായിരുന്നു മേഗന്. ഒരു ഭ്രാന്തിയായ സ്ത്രീ ഇവിടെ തനിയെ സംസാരിച്ച് ചുറ്റിക്കറങ്ങുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് പോലീസ് മേഗനോട് പറയുന്നത് ലൈവിലൂടെ തന്നെ ലോകം കേള്‍ക്കുകയും ചെയ്തു.
എന്നാല്‍ പോലീസ് പറയുന്നത് ആദ്യം വിശ്വസിക്കാന്‍ മേഗന് തയ്യാറായില്ല. സംഗതി സത്യമാണെന്ന് പോലീസ് അറിയിച്ചതോടെ മേഗന് ചെറുതായി ഞെട്ടുന്നതും തെറ്റിദ്ധാരണ ഓര്‍ത്ത് പോലീസും മേഗനും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha