ജീവിതത്തിലെ എല്ലാ റോളുകളും പെര്ഫെക്ടാക്കുന്ന കൂള്‍ നായകന് ഇതാ തൊഴിലാളികള്‍ക്കൊപ്പം: തൊഴിലാളി ദിനത്തില്‍ ഏവരെയും അമ്പരപ്പിച്ച് ധോണി!
നായകന് എന്ന റോള്‍ അതിമനോഹരമാക്കിയ ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണി. മികച്ച ക്യാപ്റ്റന്‍, ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ അങ്ങനെയെല്ലാം. കളിക്കളത്തിനു പുറത്ത് ധോണി നല്ലൊരു ഭര്‍ത്താവാണ്, അച്ഛനാണ്.. ഇപ്പോഴിതാ എല്ലാത്തിനും പുറമെ തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്ക്കൊപ്പമെത്തിയാണ് ധോണി വ്യത്യസ്തനായത്.
ലോക തൊഴിലാളി ദിനത്തില്‍ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സമയം ചിലവഴിച്ചാണ് ധോണി ആരാധകരുടെ ഹൃദയം കവര്‍ന്നത്. അതിസന്തോഷം, നല്ലൊരു മത്സരത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലാളി ദിനത്തിന്റെ എല്ലാ ആശംസകളും പങ്കുവെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക സൈറ്റ് ട്വീറ്റ് ചെയ്തത്. തൊഴിലാളി ദിനത്തില്‍ ഏവരെയും അമ്പരപ്പിച്ച ധോണിയെ ആരാധകര്‍ ട്വിറ്ററില്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ തകര്‍ത്തതോടെ 12 പോയിന്റുമായി ചെന്നെ ഒന്നാമതാണ്. അവസാന മൂന്നു മത്സരങ്ങളിലും ധോണിയുടെ മികച്ച പ്രകടനമാണ് ആരാധകര്‍ കണ് നിറയെ കണ്ടത്. രണ്ടു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയും ധോണി കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha