വ്യത്യസ്തരാണ് ഈ കോളജ് വിദ്യാര്‍ത്ഥികള്‍!
വിശപ്പടങ്ങുന്നത്ര ഭക്ഷണം ഒരു നേരമെങ്കിലും കിട്ടിയെങ്കില്‍ എന്നത് മനസ്സിലെ എല്ലാസമയത്തേയും ചിന്തയായിരിക്കുന്ന കുരുന്നുകള്‍ക്ക് മറ്റെന്തിനേ എങ്കിലും കുറിച്ച് വിചാരിക്കാനുള്ള സാവകാശമുണ്ടാകുമോ? അവര്‍ എങ്ങനെയാണ് സ്കൂളില്‍ പോകുന്നത് സ്വപ്നം കാണുക. പക്ഷേ ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ താമസക്കാരായ എട്ടു കോളജ് വിദ്യാര്‍ഥികള്‍ അവര്‍ക്കായി ആ സ്വപ്നം കണ്ടു. ഇന്നിപ്പോള്‍ അനേകം തെരുവുബാല്യങ്ങള്‍ക്ക് അറിവുപകരുന്ന സേവ് ചൈല്‍ഡ് ബെഗര്‍ എന്ന സന്നദ്ധ സംഘടന യാഥാര്്ഥ്യമാക്കിയത് ആ സ്വപ്നമായിരുന്നു.
ഡിഗ്രി വിദ്യാര്‍ഥികളും ഉറ്റ സുഹൃത്തുകളുമായ വിവേക് മഞ്ജുനാഥ്, സാഹില്‍ കൗഷര്‍, ജയകുമാര്‍ സിംഗ്, കുന്ദന്കന് സകര്‍, ശുഭാം സിംഗ്, അമൃത്യന്സ് കുമാര്‍,സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത കുരുന്നുകള്‍ അറിവിന്റെ വെളിച്ചം നല്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.
ആദ്യകാലങ്ങളില്‍ കുട്ടികള്‍ വരാന്‍ മടിച്ചെങ്കിലും ഭക്ഷണം കിട്ടുമെന്നറിഞ്ഞതോടെ ഉത്സാഹമായി.എന്നാല്‍ എല്ലാ ദിവസവും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ചെലവ് വഹിക്കാന്‍ വിവേകിനും സംഘത്തിനും ബുദ്ധിമുട്ടായി. അങ്ങനെയാണ് സേവ് ചൈല്‍ഡ് ബെഗര്‍ എന്ന പ്രചാരണം ഫേസ്ബുക്കില്‍ ആരംഭിച്ചത്.
ഇന്നിപ്പോള്‍ 20000-ത്തിലധികം അംഗങ്ങളുള്ള സന്നദ്ധ സംഘടനയായി സേവ് ചൈല്‍ഡ് ബെഗര്‍ പ്രസ്ഥാനം മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ മാത്രമല്ല ഉത്തര്്പ്രദേശിലും മധ്യപ്രദേശിലും ഈ സംഘടനയ്ക്ക് പ്രവര്‍ത്തകരുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും സംഘടന വളരുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍കി ബാത് പരിപാടിയില്‍ ഈ സംഘടനയെ പ്രശംസിച്ചു. തങ്ങളുടെ പ്രവര്‍ത്തനം അവസാനിച്ചിട്ടില്ലെന്നും ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണെന്നും സംഘടനയുടെ നേതാവായ വിവേക് മഞ്ചുനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha