അന്ന് ആരാധകര്‍ മുഴുവന്‍ എതിര്, ഇന്ന് ജയിപ്പിക്കാന്‍ ഷാക്കിബ് വേണം!

ഒരിക്കല്‍ എങ്കിലും പ്രണയിക്കാത്തവരായി ഈ ലോകത്ത് ആരും കാണില്ല. യഥാര്‍ഥ പ്രണയത്തെ നമ്മള്‍ കണ്ടുമുട്ടുന്നത് പലപ്പോഴും യാദൃശ്ചികമായി ആയിരിക്കും. ആ യാദൃശ്ചികതയാണ് ബംഗ്ലദേശിന്റെ ലോകകപ്പ് ഹീറോ ഷാക്കിബ് അല്‍ ഹസനേയും ഇംഗ്ലണ്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഷാക്കിബ് തന്റെ ഭാര്യ ഉമി അഹമ്മദ് ശിശിറിനെ കണ്ടുമുട്ടിയത് ഇംഗ്ലണ്ടില്‍ വച്ചാണ്. എന്നാല്‍ ശിശിറിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ആരാധര്‍ ഷാക്കിബിനെതിരായി.
കൗണ്ടി ക്രിക്കറ്റില്‍ വോര്‍സെസ്റ്റര്‍ഷെയറിനായി കളിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു ശിശിര്‍. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. 2012- ഡിസംബറില്‍ ഇരുവരും വിവാഹിതരുമായി. എന്നാല്‍ ശിശിറുമായുള്ള വിവാഹത്തിന്റെ പേരില്‍ ആരാധകര്‍ ഷാക്കിബിനോട് മോശമായി പെരുമാറിത്തുടങ്ങി.
2014-ജൂണില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലദേശില്‍ നടന്ന മല്‍സരത്തിനിടെ ഭാര്യയേയും തന്നേയും കളിയാക്കിയതില്‍ രോഷാകുലനായി മല്‍സരത്തിനിടെ ഷാക്കിബ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അന്യായമായി ഗ്രൗണ്ട് വിട്ടതിനെത്തുടര്‍ന്ന് ഷാക്കിബിന് ഐസിസി പിഴയിട്ടു. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറ് മാസത്തേക്ക് വിലക്കി.
ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ ഷാക്കിബ് തീരുമാനിച്ചുവെന്ന വാര്‍ത്ത പടര്‍ന്നതോടെ ബിസിബി തീരുമാനം പിന്‍വലിക്കുകയായിരുന്നു. ആരാധകരുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഷാക്കിബ്, സ്ഥിരതാമസം അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെ ജയിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നാണ് ഷാക്കിബ് എത്തുന്നത്.
https://www.facebook.com/Malayalivartha