ജയ്‌പൂര്‍ രാജകുമാരിയുടെ കാത്തിരിപ്പിന് വിട, ചില ക്ഷേത്രദര്‍ശനം കൂടി ബാക്കി, താലികെട്ട് ഓണം കഴിഞ്ഞ്, വിവാഹ ഒരുക്കങ്ങള്‍ വീട്ടുകാര്‍ തീരുമാനിക്കും

ലോകത്തുള്ള സകല ആളുകളും തള്ളിപ്പറഞ്ഞാലും ശ്രീശാന്തിന് വേണ്ടി ഇത്രയും അധികം പ്രാര്‍ത്ഥിച്ച മറ്റാരുമുണ്ടാവില്ല. അവളാണ് ആ ജയ്‌പൂര്‍ രാജ കുമാരി. പോലീസ് പിടിയിലായതിനു ശേഷവും പ്രണയിനി ശ്രീയുമായി ഒരു വട്ടം സംസാരിച്ചിരുന്നു എല്ലാ ദിവസവും ഡല്‍ഹിയിലെ ഒരു അഭിഭാഷകനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കച്ചിരുന്നു. ശ്രീശാന്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും അമ്മയ്ക്കും മാത്രമാണ് പെണ്‍കുട്ടി ആരാണെന്ന് അറിയാവുന്നത്. 80 കോടിയാണ് വിവാഹത്തിന് ജയ്പുര്‍ രാജകുടുംബം ശ്രീക്ക് നല്‍കാനിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പെണ്‍കുട്ടിയാണ് പ്രണയാഭ്യര്‍ഥനയുമായി ശ്രീശാന്തിനെ സമീപിച്ചത്.

ഇതിനിടയില്‍ മുടങ്ങിക്കിടന്ന ക്രിക്കറ്റ് പരിശീലനവും ശ്രീശാന്ത് കൊച്ചിയില്‍ തുടങ്ങും. എന്നാല്‍ ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൗകര്യങ്ങള്‍ നല്‍കില്ല. അതിനാല്‍ സ്വന്ത നിലക്കായിരിക്കും പരിശീലനം. ചില ക്ഷേത്രങ്ങളിലെ ദര്‍ശനങ്ങല്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞ് പഴയ ഗെറ്റപ്പായി വരുമെന്നാണ് ശ്രീ പറയുന്നത്.
https://www.facebook.com/Malayalivartha
























