Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും കോച്ചും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

25 SEPTEMBER 2020 10:04 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും കോച്ചും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് (59) അന്തരിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 13-ാം സീസണില്‍ സ്റ്റാര്‍ ഇന്ത്യക്കു വേണ്ടി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. മുംബൈയിലിരുന്നായിരുന്നു ജോണ്‍സും സംഘവും കമന്ററി നല്‍കിയിരുന്നത്.

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം നടന്ന കമന്റേറ്ററര്‍മാരുടെ യോഗത്തില്‍ ജോണ്‍സ് പങ്കെടുത്തിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിലും ജോണ്‍സ് കമന്റേറ്ററായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഹോട്ടല്‍ മുറിയിലേക്കു നടക്കുന്നതിനിടെ ഇടനാഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹോട്ടലില്‍ തന്നെയുണ്ടായിരുന്ന ആംബുലന്‍സില്‍ ഹര്‍കിസന്ദാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയുടെ മുന്‍ താരം ബ്രെറ്റ് ലീ ജോണ്‍സിനൊപ്പമുണ്ടായിരുന്നു. ഹൃദയാഘാതം ഉണ്ടായുടന്‍ പ്രഥമ ശുശ്രൂഷ നല്‍കിയെന്നു ബ്രെറ്റ് ലീ പറഞ്ഞു. ജോണ്‍സിന്റെ മൃതദേഹം കോവിഡ് -19 വൈറസ് പരിശോധനകള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടു പോകുമെന്നാണ് സൂചന.

1987-ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി 59 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ച താരമാണ്. 1986-ലെ ചെന്നൈ ടെസ്റ്റ് ജോണ്‍സിന്റെ പ്രകടനത്തിന്റെ പേരിലാണ് ക്രിക്കറ്റ് പ്രേമികള്‍ ഓര്‍മിക്കുന്നത്. മത്സരം ടൈയായെങ്കിലും ഡീന്‍ ജോണ്‍സ് നേടിയ ഇരട്ട സെഞ്ചുറി (330 പന്തില്‍ രണ്ട് സിക്സറും 27 ഫോറുമടക്കം 210) ചരിത്രമാണ്.

1961 മാര്‍ച്ച് 24-നു വിക്ടോറിയയിലെ കോബര്‍ഗില്‍ ജനിച്ച ഡീന്‍ മെര്‍വിന്‍ ജോണ്‍സ് 52 ടെസ്റ്റുകളിലായി 46.55 ശരാശരിയില്‍ 3631 റണ്ണും 11 സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും നേടി. 164 ഏകദിനങ്ങളിലായി 44.61 ശരാശരിയില്‍ 6068 റണ്ണും ഏഴ് സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയും (324) നേടിയിട്ടുണ്ട്.

ജോണ്‍സിന്റെ അന്ത്യം സ്റ്റാര്‍ ഇന്ത്യയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിന്‍ ലാംഗറും ജോണ്‍സിന്റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലി, കോച്ച് രവി ശാസ്ത്രി, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ് എന്നിവരും ജോണ്‍സിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാസ് യുണൈറ്റഡിന്റെ കോച്ചായി 2015 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചു. 2017-ല്‍ കുറച്ചുനാള്‍ അഫ്ഗാനിസ്ഥാന്‍ ടീമിനെയും പരിശീലിപ്പിച്ചു. ഡീന്‍ ജോണ്‍സിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നു ഭാര്യ ജെയ്ന്‍, മക്കളായ ഇസബെല്ല, ഫോയ്മ എന്നിവര്‍ക്കുള്ള അനുശോചന സന്ദേശത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡിങ്സ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (16 minutes ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (30 minutes ago)

രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി ...  (35 minutes ago)

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച്  (48 minutes ago)

വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം....  (1 hour ago)

വൈസ് ക്യാപ്റ്റനായി അഹമ്മദ് ഇമ്രാൻ ....  (1 hour ago)

കനത്തമഴ തുടരും.... ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്  (1 hour ago)

സൈനികന് വീരമൃത്യു....  (1 hour ago)

ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!  (11 hours ago)

CBI അന്വേഷണം മതിയെന്ന്... C P Mന്റെ കൂട്ടക്കരച്ചില്‍ ! ഹൈക്കോടതി ഉടുമ്പിന്‍ പിടുത്തം ദേവസ്വത്തില്‍ വാസവന്റെ ചാരന്മാര്‍  (11 hours ago)

കേരളം ചുഴറ്റിയെറിയാന്‍ ഭീമന്‍ 'സെന്‍യാര്‍' ചുഴലിക്കാറ്റ് ! ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി മഴയുടെ സംഹാരതാണ്ഡവം  (12 hours ago)

വിശ്വാസഗണം ഓക്‌സിയോസ് ചൊല്ലി, കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി  (12 hours ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കും  (12 hours ago)

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.  (14 hours ago)

സ്വര്‍ണക്കൊള്ളയില്‍ സർക്കാരിനെതിരെ നിറഞ്ഞ് ട്രോളുകള്‍; ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ വരുന്ന ട്രോളുകൾക്ക് വന്‍ സ്വീകാര്യത  (15 hours ago)

Malayali Vartha Recommends