Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

01 OCTOBER 2020 05:48 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ ദുബായില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ രാജസ്ഥാനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 37 റണ്‍സ് വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റണ്‍സെടുത്തു നില്‍ക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനില്‍ നരെയ്‌നെ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്‌ദേവ് ഉനദ്ഘട്ട്. 14 പന്തില്‍ 15 റണ്‍സെടുത്ത നരെയ്ന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്‌ക്കെതിരെ 9, സണ്‍റൈസേഴ്‌സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്‌ന്റെ പ്രകടനങ്ങള്‍.

മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാന്‍ കൊല്‍ക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് രാജസ്ഥാന്‍ ബോളര്‍മാര്‍ തുടര്‍ന്നു. നിതീഷ് റാണയോടൊപ്പം ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത സ്‌കോര്‍ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുല്‍ തെവാത്തിയ റയാന്‍ പരാഗിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ശുഭ്മാന്‍ ഗില്ലും മടങ്ങി. 47 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്താണ് മടക്കിയത്.

മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ ക്യാച്ചെടുത്ത് കാര്‍ത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്‌സുകള്‍ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകള്‍ ആന്ദ്രെ റസ്സല്‍ കാണിച്ചു. 14 പന്തില്‍ 24 റണ്‍സെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിന്‍ മോര്‍ഗനിലായിരുന്നു പിന്നീട് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ടോം കറന്റെ പന്ത് ഉയര്‍ത്തിയടിച്ച കമ്മിന്‍സിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കി.

അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോര്‍ഗന്‍ കെകെആര്‍ സ്‌കോര്‍ 170 കടത്തി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 23 പന്തില്‍നിന്ന് മോര്‍ഗന്‍ 34 റണ്‍സെടുത്തു. കംലേഷ് നാഗര്‍കോട്ടിയും ( 5 പന്തില്‍ 8) പുറത്താകാതെനിന്നു. 4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്‌ദേവ് ഉനദ്ഘട്ട്, ടോം കറന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്‍ നിരയില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറന്‍ മാത്രമാണ് പൊരുതിയത്. 36 പന്തില്‍ 54 റണ്‍സുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ 9 പന്തില്‍ 8 റണ്‍സെടുത്തു പുറത്തായി.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സ്‌കോര്‍ 15-ല്‍ നില്‍ക്കെ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാന്‍ സാധിച്ചില്ല. 9 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ ശിവം മാവിയുടെ പന്തില്‍ സുനില്‍ നരെയ്ന്‍ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മര്‍ദത്തിലാക്കി. രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ ജോസ് ബട്ലര്‍ 21 റണ്‍സെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്‌ലറുടേയും വിക്കറ്റ്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും റോബിന്‍ ഉത്തപ്പയും റയാന്‍ പരാഗും സമ്പൂര്‍ണ പരാജയമായി. കംലേഷ് നാഗര്‍കോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുല്‍ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 10 പന്തില്‍ 14 റണ്‍സെടുത്ത് തെവാത്തിയ പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ തെവാത്തിയ ബൗള്‍ഡായി. ജോഫ്ര ആര്‍ച്ചറെ പുറത്താക്കി വരുണ്‍ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റണ്‍സെടുത്ത ശ്രേയസ് ഗോപാലിനെ സുനില്‍ നരെയ്ന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാള്‍ പോരാട്ടം രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തി. 9 റണ്‍സെടുത്ത് ഉനദ്ഘട്ട് പുറത്തായി.

36 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെനിന്ന ടോം കറന്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതി നോക്കിയത്. ഏഴ് റണ്‍സെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗര്‍ക്കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (1 hour ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (1 hour ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (2 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (2 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (2 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (3 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (3 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (3 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (3 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (4 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (4 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (4 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (5 hours ago)

Malayali Vartha Recommends