ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

പടിക്കലിന്റെ തകർപ്പൻ സെഞ്ചുറിയും ഗുർനൂറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും.... ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ, ലങ്കയുടെ ആദ്യ ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് 6 റൺസ് കൂടി വേണം. ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിലാണ് ഇന്ത്യ. 164 പന്തിൽ 142 റൺസുമായി ദേവ്ദത്ത് പടിക്കലും 18 പന്തിൽ 36 റൺസുമായി ഗുർനൂർ ബ്രാറുമാണ് ക്രീസിൽ.
ഇന്ത്യയുടെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി, പടിക്കലിന്റെ തകർപ്പൻ സെഞ്ചുറിയും ഗുർനൂറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ശ്രദ്ധേയമായത്. അവസാന ഓവറിൽ തിലകരത്‌നക്കെതിരെ ഗുർനൂർ ഒരോവറിൽ ആറു സിക്‌സുകൾ നേടിയത് ആവേശമുണർത്തി. 18 ഫോറുകളോടെ 164 പന്തിൽ 142 റൺസ് നേടിയ പടിക്കൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു.
"
https://www.facebook.com/Malayalivartha

























