ഐപിഎല്‍: ആര്‍സിബി-യ്‌ക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് വിജയം

ടോസ് നേടിയ ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 23 പന്തില്‍ 42 റണ്‍സെടുത്ത് പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എബി ഡി വില്ലിയേഴ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു ഷായുടെ മടക്കം. അധികം വൈകാതെ ശിഖര്‍ ധവാനും പുറത്തായി. 28 പന്തില്‍ 32 റണ്‍സെടുത്ത ധവാനെ ഇസുരു ഉഡാന മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു. ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഫീല്‍ഡിങ്ങാണ് ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പുറത്താകലിലേക്കു നയിച്ചത്. ഇതോടെ ഡല്‍ഹി 11.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായി.
19-ാം ഓവറില്‍ ഡല്‍ഹിക്കു നാലാം വിക്കറ്റ് നഷ്ടമായി. 25 പന്തില്‍ 37 റണ്‍സെടുത്ത ഋഷഭ് പന്ത് മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി. 24 പന്തുകളില്‍നിന്ന് സ്റ്റോയ്‌നിസ് അര്‍ധസെഞ്ചുറി തികച്ചു. രണ്ട് സിക്‌സും ആറ് ഫോറുകളുമാണു താരം നേടിയത്. ഋഷഭ് പന്തും മാര്‍കസ് സ്റ്റോയ്‌നിസും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയിരുന്നു. 7 പന്തില്‍ 11 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറും പുറത്താകാതെനിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചില്ല. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നാല് റണ്‍സിന് പുറത്തായി. അശ്വിന്റെ പന്തില്‍ സ്റ്റോയ്‌നിസ് ക്യാച്ചെടുത്താണ് ദേവ്ദത്തിന്റെ മടക്കം. സ്‌കോര്‍ 27-ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത ആരണ്‍ ഫിഞ്ചും മടങ്ങി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഫിഞ്ചിന്റെ പുറത്താകല്‍. എബി ഡി വില്ലിയേഴ്‌സിനും തിളങ്ങാനായില്ല. ആറ് പന്തുകള്‍ നേരിട്ട താരം ഒന്‍പത് റണ്‍സ് മാത്രമാണ് നേടിയത്.
മൊയീന്‍ അലിയെ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ച് അക്‌സര്‍ പട്ടേല്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. വിരാട് കോലി താളം കണ്ടെത്തിയതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ നൂറിലേക്ക് അടുത്തു. 39 പന്തില്‍ 43 റണ്‍സെടുത്തു നില്‍ക്കവേ കഗിസോ റബാഡയുടെ പന്തു നേരിടാന്‍ ശ്രമിച്ച കോലിയെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. ബാംഗ്ലൂര്‍ നിരയില്‍ റണ്ണുയര്‍ത്തുകയെന്ന ചുമതല പിന്നീട് വാഷിങ്ടന്‍ സുന്ദറും ശിവം ദുബെയും ഏറ്റെടുത്തു.
എന്നാല്‍ ബാംഗ്ലൂര്‍ യുവതാരങ്ങളെ നിലയുറപ്പിക്കാന്‍ ഡല്‍ഹി അനുവദിച്ചില്ല. 115-ല്‍ നില്‍ക്കെ ബാംഗ്ലൂരിന്റെ ആറാം വിക്കറ്റ് വീണു. 10 പന്തില്‍ 11 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറിനെ റബാദയുടെ പന്തില്‍ അശ്വിന്‍ ക്യാച്ചെടുത്തു പുറത്താക്കി. 11 റണ്‍സ് മാത്രമെടുത്തു ശിവം ദുബെയും മടങ്ങി. റബാദയുടെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഇസുരു ഉഡാനയെയും പുറത്താക്കി റബാഡ നാലാം വിക്കറ്റ് സ്വന്തമാക്കി. തോല്‍വിയുടെ ഭാരം കുറയ്ക്കാം എന്നതില്‍ കവിഞ്ഞ് മുഹമ്മദ് സിറാജ് (5), നവ്ദീപ് സെയ്‌നി (12), യുസ്‌വേന്ദ്ര ചെഹല്‍ (പൂജ്യം) എന്നിവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ജയത്തോടെ എട്ടു പോയിന്റുമായി ഡല്‍ഹി പട്ടികയില്‍ ഒന്നാമതായി. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലും ജയിച്ചാണ് ഡല്‍ഹിയുടെ മുന്നേറ്റം. മൂന്നു മത്സരങ്ങള്‍ ജയിച്ച ബാംഗ്ലൂര്‍ ടീം മൂന്നാം സ്ഥാനത്തുണ്ട്.
https://www.facebook.com/Malayalivartha