ചെന്നൈയിലെ ചില കളിക്കാര്‍ സര്‍ക്കാര്‍ ജോലിക്കാരെ പോലെയാണെന്ന് സേവാഗ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്. ചെന്നൈയിലെ ചില കളിക്കാര്‍ സര്‍ക്കാര്‍ ജോലി പോലെയാണ് കളിയെ കാണുന്നത്. കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരെ ജയിക്കാന്‍ കഴിയുന്ന മത്സരമായിരുന്നു ചെന്നൈ വിട്ടുകളഞ്ഞത്. കോല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിന് 10 റണ്‍സ് അകലെയാണ് ചെന്നൈ തോല്‍വി ഏറ്റുവാങ്ങിയത്. കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും പന്തുകള്‍ പാഴാക്കിയതാണ് ചെന്നൈയ്ക്ക് തോല്‍വി സമ്മാനിച്ചത്. അമ്ബാട്ടി റായിഡുവും ഷെയ്ന്‍ വാട്‌സണും പുറത്തായ ശേഷം റണ്‍ നിരക്ക് നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ലെന്നും സേവാഗ് വിമര്‍ശിച്ചു. സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിച്ചത്.
https://www.facebook.com/Malayalivartha