കൊഹ്‌ലിയെ ചൊല്ലി ക്രിക്കറ്റ് ലോകത്ത് പരസ്യപോര്......ഗംഭീറിനെ തള്ളി സെവാഗ്....കോഹ്‌ലിയെ ആർ.സി.ബി നായക സ്ഥാനത്ത് നിന്നും മാറ്റുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സെവാഗ്

ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. കോഹ്‌ലിയെ ആർ.സി.ബി നായക സ്ഥാനത്ത് നിന്നും മാറ്റുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സെവാഗ് പ്രതികരിച്ചു. നേരത്തെ കോഹ് ലി നായക സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍ എത്തിയിരുന്നു. എട്ട് വര്‍ഷം ടീമിനെ നയിച്ചിട്ടും കോഹ് ലിക്ക് ടീമിനെ കിരീടത്തിലേക്ക് എത്താനായില്ല. ധോനി, രോഹിത് എന്നിവരുടെ പേരുകള്‍ക്കൊപ്പം ചേര്‍ത്ത് കോഹ് ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഗംഭീറിന്റെ നിലപാട് തള്ളിയാണ് സെവാഗിന്റെ വാക്കുകള്‍. ഇന്ത്യയെ നയിക്കുമ്ബോള്‍ കോഹ് ലിക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. കളി ജയിക്കുന്നു, ഏകദിനവും ടി20യും, ടെസ്റ്റും ജയിക്കുന്നു. എന്നാല്‍ ആര്‍സിബിയിലേക്ക് എത്തുമ്ബോള്‍ കോഹ് ലിയുടെ ടീം വേണ്ട പ്രകടനം പുറത്തെടുക്കുന്നില്ല, സെവാഗ് പറഞ്ഞു.
ക്യാപ്റ്റന് ഒരു നല്ല ടീമിനെ ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് മാനേജ്‌മെന്റ് ക്യാപ്റ്റനെ മാറ്റാതെ ടീമിനെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് ചിന്തിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എല്ലാ ടീമുകള്‍ക്കും സെറ്റില്‍ഡ് ആയ ബാറ്റിങ് ഓര്‍ഡറുണ്ട്. എന്നാല്‍ ആര്‍സിബിക്ക് ഒരിക്കലും അത് ഉണ്ടായിട്ടില്ല.
ഡിവില്ലിയേഴ്‌സും കോഹ് ലിയുമാണ് മാറി മാറി കളിക്കുന്നത്. പടിക്കല്‍ മുന്‍പിലേക്ക് വരുമ്ബോള്‍ മറ്റൊരു ഓപ്പണര്‍ കൂടി ആര്‍സിബിക്ക് വേണം. ലോവര്‍ ഓര്‍ഡറില്‍ വിശ്വസ്തനായ മറ്റൊരു ബാറ്റ്‌സ്മാനും വേണം. അവരുടെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ക്ക് കളി ജയിപ്പിക്കാനാവണം. അതുപോലെ തന്നെ അവരുടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരിലും അവര്‍ വിശ്വാസം വെക്കണമെന്നും സെവാഗ് പറഞ്ഞു.
https://www.facebook.com/Malayalivartha