Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ഐപിഎല്‍ : കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയം, മുംബൈയ്ക്ക് അഞ്ചാം കിരീടനേട്ടം

11 NOVEMBER 2020 07:57 AM IST
മലയാളി വാര്‍ത്ത

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെ മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഡല്‍ഹി ഏറെ ക്ലേശിച്ചും പൊരുതിയും നേടിയ 156 റണ്‍സ്, എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഐപിഎലില്‍ മുംബൈയുടെ അഞ്ചാം കിരീടമാണിത്. ഇത് റെക്കോര്‍ഡാണ്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈയ്ക്ക് സ്വന്തം. 2010, 2011 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിര്‍ത്തിയത്. ആദ്യമായാണ് ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍ എത്തിയത്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് 14 മത്സരങ്ങളില്‍നിന്ന് 670 റണ്‍സ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍. രാഹുലും പര്‍പ്പിള്‍ ക്യാപ് നേടിയത് 17 മത്സരങ്ങളില്‍നിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കഗീസോ റബാദയുമാണ്.

മുംബൈയുടെ വിജയം അനായാസമാക്കിയത് ഇടവേളയ്ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ്. ഓപ്പണറായെത്തിയ രോഹിത് 51 പന്തില്‍ അഞ്ച് ഫോറും നാലു സിക്‌സും സഹിതം 68 റണ്‍സെടുത്തു. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സര്‍ പറത്തിയ രോഹിത് വരാനിരിക്കുന്നതിന്റെ സൂചന ഡല്‍ഹിക്ക് നല്‍കിയതാണ്. തൊട്ടടുത്ത ഓവറില്‍ കഗീസോ റബാദയ്ക്കെതിരെ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്ത ഡികോക്ക് മത്സരത്തിന്റെ ഗതി വ്യക്തമാക്കി. ഇടയ്ക്ക് ഡികോക്കിനെ മാര്‍ക്കസ് സ്റ്റോയ്‌നിസും രോഹിത് ശര്‍മയെ ആന്റിച് നോര്‍ട്യയും പൊള്ളാര്‍ഡിനെ (നാലു പന്തില്‍ ഒന്‍പത്) കഗീസോ റബാദയും പുറത്താക്കിയെങ്കിലും അത് മുംബൈയുടെ വിജയത്തിലേക്കുള്ള പ്രയാണത്തെ ബാധിച്ചു പോലുമില്ല. സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായതും വിജയത്തിലേക്ക് ഒരു റണ്‍ വേണ്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) പുറത്തായതും അവരെ ബാധിച്ചില്ല. എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ത്തി അവര്‍ വിജയംതൊട്ടു.

വിജയമുറപ്പിച്ച ഘട്ടത്തില്‍ അശ്രദ്ധമായി കളിച്ചാണ് കീറണ്‍ പൊള്ളാര്‍ഡ് (നാലു പന്തില്‍ ഒന്‍പത്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്തായത്. രോഹിത്തുമായുള്ള ധാരണപ്പിശകില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി. ഡല്‍ഹിക്കായി ആന്റിച് നോര്‍ട്യ രണ്ടും കഗീസോ റബാദ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 22 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ശേഷമാണ്, അയ്യര്‍ പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് കരുത്തായത്. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 11.3 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 96 റണ്‍സ്! പന്ത് 38 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 56 റണ്‍സെടുത്തു. അയ്യര്‍ 50 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ പന്തില്‍ത്തന്നെ മാര്‍ക്കസ് സ്റ്റോയ്‌നിസ് ഗോള്‍ഡന്‍ ഡക്കായി. അജിന്‍ക്യ രഹാനെ (നാലു പന്തില്‍ രണ്ട്), ശിഖര്‍ ധവാന്‍ (13 പന്തില്‍ 15) ഷിംമ്രോണ്‍ ഹെറ്റ്‌മെയര്‍ (അഞ്ച് പന്തില്‍ അഞ്ച്), അക്‌സര്‍ പട്ടേല്‍ (ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തില്‍ റണ്ണൗട്ടായി.

ഐപിഎല്‍ 13-ാം സീസണില്‍ പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോള്‍ട്ട് അര്‍ഹനായി. ആകെ 36 ഓവറില്‍ 6.72 ഇക്കോണമിയില്‍ 16 വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ ബോള്‍ട്ടിന്റെ സമ്പാദ്യം. 2013ല്‍ മിച്ചല്‍ ജോണ്‍സനും പവര്‍പ്ലേയില്‍ 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 minutes ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (33 minutes ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (53 minutes ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (1 hour ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (1 hour ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (1 hour ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (2 hours ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (2 hours ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (3 hours ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (3 hours ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (3 hours ago)

Malayali Vartha Recommends