ഗെയില്‍ കൊടുംങ്കാറ്റായി; ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ വിജയം വിന്റീസിന്

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ആറു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 73 പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. സെഞ്ചുറി തികച്ച ഓപ്പണര്‍ ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസിന്റെ വിജയത്തിന് അടിത്തറ പാകിയത്. നൂറു പന്തില്‍ ഒമ്പത് ഫോറും ഏഴു സിക്‌സറുകളുമായി ഗെയ്‌ല്‍ കളം നിറഞ്ഞു നിന്നു. ജോണ്‍സണ്‍ ചാള്‍സ് 29-ഉം ഡാരന്‍ ബ്രാവോ 27-ഉം റണ്‍സെടുത്തു. നാലു വിക്കറ്റ് വീഴ്‌ത്തിയ സുനില്‍ നരൈന്റെ ഉജ്ജ്വല ബൗളിങ്ങും വിന്റീസിന് വിജയത്തിലെത്താന്‍ തുണയായി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്‌ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‌കിയത്. ഉപുല്‍ തരംഗയും ജയവര്‍ധനെയും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ജയവര്‍ധനെ 52-ഉം തരംഗ 25-ഉം റണ്‍സെടുത്തു. എന്നാല്‍ തിരിച്ച് വലിയനിലേക്കുള്ള ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍മാരുടെ ഘോഷയാത്രയ്‌ക്കാണ് പിന്നീട് സബീന പാര്‍ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മധ്യനിരയും വാലറ്റവുമടക്കം ആറു ബാറ്റ്‌സ്‌മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായതോടെ ലങ്കയുടെ യാത്ര 48.3 ഓവറില്‍ 208 റണ്‍സില്‍ അവസാനിച്ചു.
https://www.facebook.com/Malayalivartha