പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ കളിക്കളത്തിൽ; 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിൽ അവസാനകളി ; ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ഥിവ് പട്ടേല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായിരുന്നു അദ്ദേഹം പിന്മാറുന്നത്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 2002ലാണ് പാര്‍ഥിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചു . 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്. എം.എസ്.ധോനി വരുന്നതുവരെ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥിവ്. 187 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 10797 റണ്‍സ് നേടിയിട്ടുള്ള പാര്‍ഥിവ് പട്ടേല്‍ 26 ശതകങ്ങളും 59 അര്‍ധശതകങ്ങളും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടത്തോടെയാണ് പാര്‍ഥിവ് 2002ല്‍ അരങ്ങേറ്റം കുറിച്ചത്. 35 കാരനായ പാര്‍ഥിവ് ദിനേഷ് കാര്‍ത്തിക്കിന്‍റെയും മഹേന്ദ്ര സിങ് ധോണിയുടെയും വരവോടെയാണ് പാര്‍ഥിവ് മുഖ്യധാരയില്‍നിന്ന് മറഞ്ഞത്.
https://www.facebook.com/Malayalivartha