ഇന്ത്യ ഇന്ന് ലങ്കക്കെതിരെ; ധോണിക്കു പകരം കോഹ്‌ലി നയിക്കും

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വെസ്റ്റിന്‍ഡീസിനോടേറ്റ പരാജയത്തിന്റെ നിഴലിലാണ് ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. പരിക്കേറ്റ ധോണിക്കു പകരം വിരാട് കോഹ്‌ലിയായിരിക്കും ഇന്ത്യയെ നയിക്കുക. വെസ്‌റ്റിന്‍ഡീസിനെതിരായ മത്സരത്തിനിടയിലാണ് ധോണിക്ക് പരിക്കേറ്റത്. ത്രിരാഷ്ട്ര പരമ്പരയിലെ എല്ലാമത്സരങ്ങളും ധോണിക്ക് നഷ്ടപ്പെടാനാണ് സാധ്യത. ധോണിക്ക് പകരം അമ്പാട്ടി റായിഡു ടീമില്‍ ഇടം നേടി. ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അജയ്യരായി ജയിച്ചു വന്ന ഇന്ത്യക്ക് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യമത്സരത്തില്‍ തന്നെ കാലിടറി. തുടര്‍ച്ചയായ പത്താം വിജയം ലക്ഷ്യമിട്ടായിരുന്നു വെസ്റ്റിന്‍ഡീസിന്റെ തട്ടകമായ സബീന പാര്‍ക്കില്‍ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 230 എന്ന വിജയലക്ഷ്യത്തിലെത്താന്‍ വിന്‍ഡീസ് ബുദ്ധിമുട്ടിയെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് വിന്‍ഡീസ് ജയം ഉറപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha