കോഹ്‌ലിയുടെ കരുത്തില്‍ ത്രിരാഷ്ട്രപരമ്പരയില്‍ ഇന്ത്യക്ക് ആദ്യജയം

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ആദ്യജയം. 102 റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ചത്.ക്യപ്‌ററന്‍ വിരാട് കോഹ്‌ലിയുടെ(102) സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 311 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ബൗളര്‍മാരും സാഹചര്യത്തിനൊത്ത് ഉയര്‍ന്നു. ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ 69 റണ്‍സും, രോഹിത് ശര്‍മ്മ 46 റണ്‍സും നേടി മികച്ച തുടക്കം തന്നെ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്റീസിന് പക്ഷെ ആദ്യം നേരിടേണ്ടി വന്നത് മഴയെയായിരുന്നു. ഇതോടെ വിജയലക്ഷ്യം 39 ഓവറില്‍ 274 റണ്‍സായി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അഞ്ച് ഓവറുകള്‍ ബാക്കിനില്‍ക്കേ 171 ന് വെസ്‌റ്റിന്റീസിനെ ഓള്‍ഔട്ടാക്കി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇന്ത്യ 123 റണ്‍സ് നേടി. എന്നാല്‍ പിന്നീടുവന്ന കാര്‍ത്തിക്കിനും റെയ്‌നക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. മുരളിവിജയിയേയും അശ്വിനേയും കൂട്ടുപിടിച്ച് നായകന്‍ കോഹ്‌ലി ഇന്ത്യക്കുവേണ്ടി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha