വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തിളങ്ങി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് 225 റണ്‍സ് വിജയലക്ഷ്യം
കൂറ്റനടികളുമായി നായകന്‍ വിരാട് കോഹ്‌ലിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും കളംനിറഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 224 റണ്‍സാണ് കോലിപ്പട അടിച്ചെടുത്തത്. 2 സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടെ വിരാട് 80 റണ്‍സെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് വെടിക്കെട്ട് പൂരത്തിന് തിരികൊളുത്തുന്നത്. 34 പന്ത് നേരിട്ട രോഹിത് 64 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടി20യില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ഇന്ത്യ പിന്നീട് പേസ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 94 റണ്‍സാണ് കോഹ്‌ലി-രോഹിത് സഖ്യം അടിച്ചെടുത്തത്. രോഹിത്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട രണ്ടാമത്തെ പന്ത് തന്നെ സിക്‌സറിച്ചാണ് തുടങ്ങി. രോഹിത്തിന്റെ റോള്‍ ഏറ്റെടുത്ത സൂര്യകുമാര്‍ മൈതാനത്തിന് ചുറ്റും ബൗണ്ടറികളും സിക്‌സറുകളും പായിച്ചു.
17 പന്ത് നേരിട്ട താരം 2 സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്ബടിയോടെ 32 റണ്‍സ് അടിച്ചെടുത്തു. ആദില്‍ റഷീദാണ് സൂര്യകുമാറിന്റെ വെടിക്കെട്ടിന് വിരാമം കുറിച്ചത്. സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി എത്തി ഹര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നു. വെറും 16 പന്തില്‍ 38 റണ്‍സാണ് പാണ്ഡ്യെ അടിച്ചെടുത്തത്. 2 സിക്‌സറുകളും 4 ബൗണ്ടറിയും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
ഓപ്പണിംഗില്‍ രാഹുലിന്റെ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലി മുന്‍നിരയില്‍ ഇന്ത്യയുടെ ആവനാഴിയില്‍ ആയുധങ്ങള്‍ ഏറെയുണ്ടെന്ന് തെളിയിച്ചു. ബൗളിംഗില്‍ നടരാജനും കൂടെ എത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്തരാണ്. യുവേന്ദ്ര ചഹലിന് പകരം രാഹുല്‍ ചഹറാണ് സ്പിന്‍ ആക്രമണം നയിക്കുക.
https://www.facebook.com/Malayalivartha