ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം

പൂനെയില്‍ നടന്ന ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ജയം. ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 42.1 ഓവറില്‍ 251 റണ്‍സിന് അവസാനിച്ചു. 66 പന്തില്‍ ൯൪ റണ്‍സ് നേടി ബെയര്‍സ്റ്റോയും 35 പന്തില്‍ 46 റണ്‍സ് നേടിയ ജേസണ്‍ റോയിയും ഒന്നാം വിക്കറ്റില്‍ 14.2 ഓവറില്‍ 135 റണ്‍സ് നേടിയെങ്കിലും റോയിയെ പുറത്താക്കി പ്രസീദ് കൃഷ്ണ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടി. തന്റെ അടുത്ത ഓവറില്‍ സ്റ്റോക്കിനെയും കൃഷ്ണ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും ക്രൂനാല്‍ പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ധവാന്‍ 98 റണ്‍സും കോഹ്ലി 56 റണ്‍സെടുത്ത് പുറത്തായി.
https://www.facebook.com/Malayalivartha






















