ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന് ലങ്കക്കെതിരെ

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ഇന്ന് ജിവന്‍മരണ പോരാട്ടം. ഫൈനല്‍ ഏകദേശം ഉറപ്പിച്ച ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയോടും, വിന്‍ഡീസിനോടും തോറ്റ ഇന്ത്യ മൂന്നാം മല്‍സരത്തില്‍ ആതിഥേയരായ വിന്റീസിനെ വന്‍ സ്‌കോറിന് തോല്‍പിച്ചാണ് സാധ്യത നിലനിര്‍ത്തിയത്. ക്യാപ്‌റ്റന്‍ കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.
ആദ്യമത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും ശ്രീലങ്കയക്ക് ഇന്ത്യയേക്കാള്‍ ചെറിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. ഈ മത്സരത്തില്‍ തോറ്റാല്‍ അവസാനപോരാട്ടമാകും എന്നതിനാല്‍ ഇന്ത്യന്‍ യുവ നിര വന്‍പോരാട്ടവീര്യം പുറത്തെടുക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha