ഐ.പി.എൽ; ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 7.30ന് അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരം. രോഹിത് ശര്‍മ്മ ഈ മത്സരത്തില്‍ ഉണ്ടാവുമെന്ന് നേരത്തെ മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനെ വ്യക്തമാക്കിയിരുന്നു. ഇത് മുംബൈയുടെ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ രോഹിത് കളിച്ചിരുന്നില്ല. മത്സരത്തില്‍ മുംബൈ 20 റണ്‍സിന് തോറ്റിരുന്നു. ബാംഗ്ലൂരിനെ 9 വിക്കറ്റിന് കീഴടിക്കിയ ആത്മവിശ്വാസമായാണ് കൊല്‍ക്കത്ത ഇന്ന് പോരിനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് 8 കളികളില്‍ നിന്ന് 4 വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. കൊല്‍ക്കത്ത 8 കളികളില്‍ നിന്ന് 3 ജയവും 5 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ ഡി കോക്കും രോഹിത് ശര്‍മ്മയും നല്ലൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. മധ്യ നിരയില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും ഈ മത്സരത്തിലൂടെ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യാ പരിക്കില്‍ നിന്ന് മുക്തനാകാത്തത് മുംബൈക്ക് ക്ഷീണമേകുന്നുണ്ട്. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൗരഭ് തീവാരി സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നുന്നത്. ബൗളിങ്ങ് നിരയില്‍ കീവിസ് താരങ്ങളായ ആദം മില്‍നെയും ട്രെന്റ് ബോള്‍ട്ടും ഉജ്ജ്വല ഫോമിലാണ്. കൂടാതെ ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും കൂടെ ചേരുമ്ബോള്‍ മുംബൈ മികച്ച ഒരു ടീമാണ്.
മറുവശത്തു കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ ബാഗ്ലൂരിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് വരുന്നത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും മികച്ച ഫോമിലാണ്. മധ്യ നിരയില്‍ നിതീഷ് റാണ, രാഹുല്‍ ത്രിപതി, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍ എന്നീ താരങ്ങള്‍ സ്കോറിന് വേഗത കൂട്ടാന്‍ മിടുക്കരാണ്. പിന്നാലെ വിന്‍ഡീസ് താരങ്ങളായ സുനില്‍ നരൈന്‍, ആന്ദ്രേ റസ്സല്‍ എന്നിവര്‍ കൂടി ചേരുമ്ബോള്‍ കൊല്‍ക്കത്ത മികച്ച ബാറ്റിങ്ങ് നിര തന്നെയാണ്. ബൗളിങ്ങ് നിരയില്‍ കീവിസ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍, ഇന്ത്യന്‍ താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, പ്രസീദ് കൃഷ്ണ എന്നിവര്‍ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ തിളങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























