മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിന്‍റെ ജയം ആണ് അവര്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു. നിശ്‌ചിത 20 ഓവറില്‍ അവര്‍ ആറ് വിക്കെറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. മറുപടിയോ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. രാഹുല്‍ ത്രിപാഠി(74), വെങ്കടേഷ്(53) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കൊല്‍ക്കത്ത അനായാസ ജയം സ്വന്തമാക്കി.
ടോസ് നേടിയ കൊല്‍ക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തു. ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലെ അഞ്ചാമത്തെ മല്‍സരമാണ് ഇന്ന് നടന്നത്. ആദ്യ൦ ബാറ്റ് ചെയ്ത മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡികോക്കും, രോഹിത് ശര്‍മയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടി. എന്നാല്‍ പവര്‍ പ്ലെയില്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
https://www.facebook.com/Malayalivartha























