കുറ്റം ആവര്‍ത്തിച്ചു....സഞ്ജു സാംസണിന് ഇരുട്ടടി ... പിഴ 12ല്‍ നിന്ന് 24 ലക്ഷത്തിലേക്ക്...

കുറ്റം ആവര്‍ത്തിച്ചു....സഞ്ജു സാംസണിന് ഇരുട്ടടി ... പിഴ 12ല്‍ നിന്ന് 24 ലക്ഷത്തിലേക്ക്... ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ 33 റണ്‍സിന്റെ തോല്‍വക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ഇരുട്ടടിയായി കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയും വിലക്ക് ഭീഷണിയും.
പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. ഞായറാഴ്ച തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിച്ചതോടെ പിഴ 24 ലക്ഷമായി.
ഒപ്പം സഹതാരങ്ങള്‍ ആറ് ലക്ഷം രൂപയോ മാച്ച്ഫീയുടെ 25 ശതമാനമോ നല്‍കണം. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ലഭിച്ചതോടെ സഞ്ജു വിലക്ക് ഭീതിയിലാണ്. ഒരുതവണ കൂടി ഇത് സംഭവിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ വിലക്ക് ലഭിക്കും.
സീസണിലെ മൂന്നാമത്തേതും തുടര്‍ന്നുള്ള ഓരോ കുറ്റത്തിനും ബൗളിങ് ടീം നായകനില്‍ നിന്ന് 30 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. അടുത്ത ലീഗ് മത്സരത്തില്‍ വിലക്കും ലഭിക്കുമെന്നാണ് ഐ.പി.എല്‍ ചട്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha