ഐ.പി.എൽ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം

ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സമ്ബാദ്യം. ത്രിപാതി (45), നിതീഷ് റാണ (37*) എന്നിവരുടെ ബാറ്റിങ് മികവാണ് കൊല്‍ക്കത്തയെ മികച്ച സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. ദിനേശ് കാര്‍ത്തിക് (26), റസല്‍ (20), വെങ്കടേശ് അയ്യര്‍ (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്. ചെന്നൈക്ക് വേണ്ടി ഹെയ്സല്‍വുഡും താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി. ജഡേജക്കാണ് ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപണര്‍മാരായ ഗെയ്കവാദും ഡുെപ്ലസിസും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്സിെന്റ കൂട്ടുെകട്ട് പടുത്തുയര്‍ത്തി. പിന്നീട് വന്ന മുഈന്‍ അലിയും 32 റണ്‍സെടുത്ത് കട്ടക്ക് കൂടെനിന്നു.
എന്നാല്‍, തുടര്‍ന്ന് ക്രീസിലെത്തിയ അമ്ബാട്ടി റായ്ഡുവും റെയ്നവും ക്യാപ്റ്റന്‍ ധോണിയും കാര്യമായ സംഭാവനകള്‍ നല്‍കാതെ പുറത്തായി. അവസാന പന്തുകളില്‍ തകര്‍ത്തടിച്ച ജദേജയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് പന്തില്‍ 22 റണ്‍സാണ് ജദേജയെടുത്തത്.
അവസാന ഓവറില്‍ ജയിക്കാന്‍ നാല് റണ്‍സ് മാത്രമാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. നരെയ്ന് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സാം കറാന്‍ പുറത്തായി. അടുത്ത പന്തില്‍ താക്കൂറിന് റണ്ണൊന്നും കണ്ടെത്താനായില്ല. മൂന്നാം പന്തില്‍ താക്കൂര്‍ മൂന്ന് റണ്‍സെടുത്തതോടെ ജദേജ ക്രീസിലെത്തി. നാലാം പന്തില്‍ വീണ്ടും പൂജ്യം. അഞ്ചാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ജദേജ പുറത്തായതോടെ കളി വീണ്ടും ബലാബലായി. എന്നാല്‍, അവസാന പന്തില്‍ ദീപക് ചഹാര്‍ ഒരു റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിലെത്തിച്ചു.
കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന് മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. ഈ ജയത്തോടെ 16 പോയിന്‍റുമായി ചെന്നൈ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. ഡല്‍ഹിക്ക് 16 പോയന്‍റാണെങ്കിലും റണ്‍റേറ്റില്‍ പിറകിലാണ്.
https://www.facebook.com/Malayalivartha























