ബൂംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച് സമ്മാനിച്ച് ഡിവില്ലിയേഴ്‌സ് തിരികെ നടന്നു; ഡിവില്ലിയേഴ്‌സ് പുറത്തായ നിരാശയില്‍ സമീപത്തുണ്ടായിരുന്ന കസേരയില്‍ അടിക്കുന്ന മകൻ, വേദനകൊണ്ട് പിന്നെ കരച്ചിലും, ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ആ ദൃശ്യങ്ങൾ വൈറലാകുന്നു

കഴിഞ്ഞ ദിവസം മുബൈക്കെതിരായ ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തീപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. ഗ്ലെന്‍ മക്സ്വെലും (56) എ.ബി ഡിവില്ലിയേഴ്സും (11) അടുത്തടുത്ത പന്തുകളിലാണ് ഔട്ടായത്. ഇത് റോയൽ ചലഞ്ചേഴ്സിന് തീരാനഷ്ടമാണ് സമ്മാനിച്ചത്. നിലവിലെ ജേതാക്കളായ മുംബൈയെ നേരിടുമ്പോള്‍ വന്‍ സ്കോര്‍ ലക്ഷ്യമിടുകയായിരുന്ന ബാംഗ്ലൂര്‍ ജസ്പ്രീത് ബൂംറയുടെ 19ാം ഓവറില്‍ രണ്ട് വെടിക്കെട്ട് താരങ്ങളെ നഷ്ടപ്പെട്ട കടുത്ത നിരാശയിലായിരുന്നു.
എന്നാൽ ചർച്ചയായത് മറ്റൊന്നായിരുന്നു. ബൂംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച് സമ്മാനിച്ച് ഡിവില്ലിയേഴ്‌സ് തിരികെ നടക്കുമ്പോള്‍ ഗാലറിയില്‍ ഏറെ നിരാശയിലായ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ഡിവില്ലിയേഴ്‌സിന്‍റെ മകൻ. ഡിവില്ലിയേഴ്‌സ് പുറത്തായ നിരാശയില്‍ സമീപത്തുണ്ടായിരുന്ന കസേരയില്‍ അടിക്കുന്ന മകന്‍റെ ദൃശ്യങ്ങള്‍ ക്യാമറകൾ ഒപ്പിയെടുത്തതോടെ കാണികളുടെ ശ്രദ്ധയും അതിലേക്കായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വേദനിച്ചതോടെ ഉടന്‍ തന്നെ കൈ വലിക്കുന്നതും അമ്മ ഡാനിയേല ആശ്വസിപ്പിക്കുകയും ചെയ്യുന്ന വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ ആര്‍.സി.ബി ജഴ്സിയണിഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരം 230 റണ്‍സ് നേടിയിട്ടുണ്ട്.
അതോടൊപ്പം തന്നെ നിശ്ചിത ഓവറില്‍ ആര്‍.സി.ബി ആറുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 18.1ഓവറില്‍ മുംബൈയെ 111 റണ്‍സിന് എറിഞ്ഞിട്ട ബാംഗ്ലൂര്‍ സീസണിലെ ആറാം ജയം സ്വന്തമാക്കിയിരുന്നു. ഹാട്രിക്കടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചിരുന്നത്.
https://www.facebook.com/Malayalivartha























