കാൽമുട്ടിലെ പരിക്ക് വില്ലനായി; കുല്‍ദീപ് യാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍ കുല്‍ദീപ് യാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്. കാല്‍മുട്ടിനു പരിക്കേറ്റാണ് താരം പുറത്തായത്. താരത്തിന് 6 മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ ഇതുവരെ കൊല്‍ക്കത്തയ്ക്കായി കളിക്കാന്‍ കുല്‍ദീപിനു കഴിഞ്ഞിരുന്നില്ല.
ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് കുല്‍ദീപിനു പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ സാരമായ പരിക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിയെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു. താരത്തിന് ഉടന്‍ തന്നെ സര്‍ജറി നടത്തുമെന്നാണ് വിവരം. സര്‍ജറിക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിയോതെറാപ്പിയും ദീര്‍ഘകാല പരിശീലനവും നടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























