ഐപിഎല്‍; ഗ്രൂപ്പ് സ്റ്റേജിലെ അവസാന രണ്ടു മത്സരങ്ങള്‍ ഒരേ സമയം നടത്തുമെന്ന് ബിസിസിഐ

ഐപിഎല്‍ 14 -ാം സീസണിലെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന രണ്ടു മത്സരങ്ങള്‍ ഒരേ സമയം നടത്തുമെന്ന് ബിസിസിഐ. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരേ സമയം രണ്ടു മത്സരങ്ങള്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് ഒരേ സമയം നടക്കുക.
നേരത്തെ നിശ്ചയിച്ചത് അനുസരിച്ച് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം വൈകുന്നരം 3:30നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7:30നും ആയിരുന്നു. പുതിയ ഷെഡ്യൂള്‍ പ്രകാരം ഈ രണ്ടു മത്സരങ്ങളും രാത്രി 7:30ന് ആയിരിക്കും നടക്കുക.
ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പ്ലേഓഫിനു മുന്‍പുള്ള രണ്ടു ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ സമയ മാറ്റം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023-2027 കാലഘട്ടത്തിലേക്കുള്ള മീഡിയ റൈറ്റ്സ് ടെന്‍ഡറും ഉടന്‍ പ്രഖ്യാപിക്കുമെന്ന്ബി സിസിഐ അറിയിച്ചു.
"2023-2027 കാലഘട്ടത്തിലേക്കുള്ള ഐപിഎല്‍ മീഡിയ റൈറ്റ്സ് ടെന്‍ഡര്‍ 2021 ഒക്ടോബര്‍ 25-ന് രണ്ട് പുതിയ ഐപിഎല്‍ ടീമുകളുടെ പ്രഖ്യാപിക്കപ്പനത്തിന് ശേഷം ഉടന്‍ പുറത്തിറക്കും," ബിസിസിഐ മാധ്യമക്കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























