ഐ.പി.എൽ; രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ബാറ്റിംഗ് മറന്ന രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ 150 റണ്‍സ് ലക്ഷ്യം അനായാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിജയത്തോടെ മൂന്നാം സ്ഥാനത്തോടുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റ് നേടി.
ശ്രീകര്‍ ഭരത് (44), ഗ്ലെന്‍ മാക്സ്വെല്‍(51*), വിരാട് കോഹ്‍ലി(25), ദേവ്ദത്ത് പടിക്കല്‍(22) എന്നിവരുടെ മികവില്‍ ആണ് 17.1 ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് 7 വിക്കറ്റ് വിജയം നേടുകയായിരുന്നു. 30 പന്തിലാണ് മാക്സ്വെല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്.
https://www.facebook.com/Malayalivartha























