ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം .... ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം .... ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം.
10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി റിതുരാജ് ഗെയ്ക്വാദും നാല് റണ്‍സുമായി മൊയിന്‍ അലിയുമാണ് ക്രീസില്‍.
25 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും മൂന്ന് റണ്‍സെടുത്ത സുരേഷ് റെയ്നയുടെയും വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. സൂപ്പര്‍ കിങ്സിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ചെന്നൈ നിരയില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പകരം സാം കറനും ദീപക് ചാഹറിന് പകരം കെ.എം ആസിഫും കളിക്കും. രാജസ്ഥാന്‍ നിരയില്‍ ശിവം ദുബെ, മായങ്ക് മര്‍ക്കാണ്ഡേ, ഗ്ലെന്‍ ഫിലിപ്പ് എന്നിവര്‍ കളിക്കും.
18 പോയന്റുമായി ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മെച്ചപ്പെട്ട സ്ഥാനം ലക്ഷ്യമിട്ടാണ് കളിത്തിലിറങ്ങുക.
https://www.facebook.com/Malayalivartha























