ചെന്നൈ സൂപ്പര്‍കിങ്സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്; ഐ.പി.എല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും ടീമും!

സീസണിലെ ടേബിള്‍ ടോപ്പേഴ്സായ ചെന്നൈ സൂപ്പര്‍കിങ്സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് ഐ.പി.എല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. ടോസ് നേടിയ രാജസ്ഥാന് നായകന്‍ സഞ്ജു ചെന്നൈയെ ബാറ്റിങ്ങിന് തെരഞ്ഞെടുക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ (101*) ആദ്യ സെഞ്ച്വറിയുടെ കരുത്തില്‍ ചെന്നൈ 20 ഓവറില്‍ നാലുവിക്കറ്റന് 189 റണ്‍സ് വാരിക്കൂട്ടി.
എന്നാല്‍ ഓപണര്‍ യശസ്വി ജയ്സ്വാളിന്റെയും (21 പന്തില്‍ 50) ശിവം ദുബെയുടെയും (42 പന്തില്‍ 64) അര്‍ധസെഞ്ച്വറികളുടെ മികവില്‍ രാജസ്ഥാന് 15 പന്തുകളും ഏഴുവിക്കറ്റും ബാക്കിനില്‍ക്കേ വിജയം പിടിച്ചെടുക്കുകയുണ്ടായി.
പോയിന്‍റ് പട്ടിക ഇങ്ങനെയാണ്;
12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്‍റുമായി പട്ടികയില്‍ മുമ്പന്‍മാരായ ചെന്നൈയും ഡല്‍ഹി ക്യാപിറ്റല്‍സും നേരത്തെ തന്നെ പ്ലേഓഫിന് യോഗ്യത നേടിയിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേഓഫ് പ്രതീക്ഷയിൽ കഴിയുകയാണ്.
കൂടതെ 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്‍റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് നിലവില്‍ നാലാമത് നിൽക്കുന്നത്. പഞ്ചാബ് കിങ്സ്, രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് 10 പോയിന്‍റ് വീതമുണ്ട് എങ്കിലും നെറ്റ്റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് കെ.കെ.ആര്‍ നാലില്‍ നില്‍ക്കുന്നത്.
ഓറഞ്ച് ക്യാപ്;
12 മത്സരങ്ങളില്‍ നിന്ന് 508 റണ്‍സുമായി ചെന്നൈയുടെ യുവതാരം റുതുരാജ് ഗെയ്ക്വാദ് റണ്‍വേട്ടക്കാരില്‍ ഒന്നാമത് നിൽക്കുകയാണ്. എന്നാൽ കെ.എല്‍. രാഹുലും (489) സഞ്ജു സാംസണുമാണ് (480) റുതുരാജിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
പര്‍പ്പിള്‍ ക്യാപ്
11മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുമായി ആര്‍.സി.ബിയുടെ ഹര്‍ഷല്‍ പേട്ടലാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി നിൽക്കുന്നു. ആവേഷ് ഖാന്‍ (21), ജസ്പ്രീത് ബൂംറ (17), അര്‍ഷദീപ് പട്ടേല്‍ (17) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്.
https://www.facebook.com/Malayalivartha























