അര്‍ധശതകവുമായി ഗ്ലെന്‍ മാക്സ്വെല്‍; പഞ്ചാബിനെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ പഞ്ചാബിനെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ൦ ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 164 റണ്‍സ് നേടി. മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന ആര്‍സിബിയെ മാക്‌സ്‌വെല്‍ ആണ് കരകയറ്റിയത്. മികവാര്‍ന്ന ഒരു ഇന്നിങ്ങ്‌സ് ആണ് അദ്ദേഹം കാഴ്ചവച്ചത്. മോയിസസ് ഹെന്‍റിക്സ്, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
വിരാട് കോഹ്‍ലിയ്ക്കും ദേവ്ദത്ത് പടിക്കലും ഒന്നവിക്കറ്റില്‍ മികച്ച കൂട്ട്കെട്ടാണ് ഉണ്ടാക്കിയതെങ്കിലും സ്കോറിങ്ങില്‍ വേഗത ഇല്ലായിരുന്നു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് നേടി. വിരാട് കോഹ്‍ലിയെയും(25) ദേവ്ദത്ത് പടിക്കലനിയെയും (40) മോയിസസ് ഹെന്‍റിക്സ് മടക്കിയപ്പോള്‍ അവര്‍ 73/ എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ എബിഡിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് 73 റണ്‍സ് നേടി ടീമിനെ കരകയറ്റി. 33 പന്തില്‍ 57 റണ്‍സ് ആണ് മാക്‌സ്‌വെല്‍ നേടിയത്. എബിഡി 23 റണ്‍സ് നേടി.
https://www.facebook.com/Malayalivartha























