ഐ.പി.എൽ ; കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറു വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തി

സണ്‍റൈസേഴ്സ് ഹൈദരാബാദിന് വീണ്ടും തോല്‍വി. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറു വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തി. ജയത്തോടെ കോല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷ വര്‍ധിച്ചു. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 116 റണ്‍സിന്റെ ചെറു ലക്ഷ്യം കോല്‍ക്കത്ത രണ്ട് പന്ത് ബാക്കിനില്‍ക്കെ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ശുഭം ഗില്‍ (57) ആണ് കോല്‍ക്കത്തയുടെ വിജയശില്പി. ഹൈദരാബാദിന്റെ ചെറു സ്കോര്‍ പിന്തുടര്‍ന്ന കോല്‍ക്കത്ത മെല്ലെയാണ് ലക്ഷ്യത്തിലേക്ക് അടുത്തത്.
തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതും കോല്‍ക്കത്തയെ മെല്ലെപ്പോക്കിന് പ്രേരിപ്പിച്ചു. ഗില്‍ സ്കോര്‍ ചലിപ്പിച്ചപ്പോള്‍ നിതീഷ് റാണ (25) തട്ടിയും മുട്ടിയും കൂട്ടായി. ഗില്ലിനെയും റാണയെയും പറിച്ച് ഹൈദരാബാദ് പിടിമുറുക്കിയെങ്കിലും ദിനേഷ് കാര്‍ത്തിക്കും മോര്‍ഗനും കൂടുതല്‍ പരിക്ക് പറ്റാതെ വിജയലക്ഷ്യം മറികടന്നു. നേരത്തെ വില്ല്യംസണ് (26), പ്രിയം ഗാര്‍ഗ് (21), അബ്ദുള്‍ സമദ് (25) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.
https://www.facebook.com/Malayalivartha























