ഐ.പി.എൽ; രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. ബൗളിംഗ് മികവില്‍ രാജസ്ഥാനെ 91 റണ്‍സില്‍ ഒതുക്കിയ മുംബൈ 8.2 ഓവറില്‍ വിജയം സ്വന്തമാക്കി. തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ നടത്തിയത്. 25 പന്തില്‍ അര്‍ധശതകം നേടിയ ഇഷാന്‍ കിഷന്‍ ആണ് ടീമിനെ അനായാസം സിജയത്തില്‍ എത്തിച്ചത്.
രോഹിത് ശര്‍മ്മ 13 പന്തില്‍ 22 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ മൂന്ന് സിക്സും 5 ഫോറും നേടിയ50 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു. അടുത്ത മല്‍സരത്തില്‍ അവര്‍ വന്‍ മാര്‍ജിനില്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും നോക്കി മാത്രമേ രാജസ്ഥാന്‍ പ്ളേ ഓഫില്‍ കയറാന്‍ കഴിയു.
https://www.facebook.com/Malayalivartha























